ആരെയും ചിരിച്ച് വശത്താക്കാന്‍ മിടുമിടുക്കി... മൂന്ന് വര്‍ഷമായി ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ്; യുവതി അറസ്റ്റില്‍

ചിരിച്ച് വശത്താക്കാന്‍ മിടുമിടുക്കി അതാണ് വ്യാജഡോക്ടര്‍ ബിനി. പെട്ടുപോയത് നൂറുകണക്കിന് പാവങ്ങളും. ഒടുവില്‍ പണത്തിനോടുള്ള അത്യാര്‍ത്തി ഡോക്ടറെ അഴിക്കുള്ളിലാക്കി. മൂന്ന് വര്‍ഷത്തോളമായി ഡോക്ടര്‍ ചമഞ്ഞ് വ്യാജ അലോപ്പതി ചികിത്സ നടത്തിവന്ന സ്ത്രീയെ ശാന്തമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. കാന്തിപ്പാറ കൈതവളപ്പില്‍ ബിനി ജെയ്ജണ്‍(41) നെയാണ് ശാന്തമ്പാറ എസ്.ഐ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മുക്കുടിലില്‍ എണ്‍പത്തിരണ്ടുകാരിയായ വീട്ടമ്മ വീടിനകത്ത് വീണ് തലയ്ക്കു പരുക്കേറ്റപ്പോള്‍ പ്രാഥമിക ചികിത്സ നല്‍കാന്‍ ബന്ധുക്കള്‍ ബിനിയുടെ നിരിഞ്ജന ക്ലിനിക്കിലെത്തിച്ചിരുന്നു. ബോധം നഷ്ടപ്പെട്ട വീട്ടമ്മയുടെ മുറിവ് വേഗത്തില്‍ തുന്നിക്കെട്ടിയില്ലെങ്കില്‍ അപകടമാണെന്ന് പറഞ്ഞ ബിനി വീട്ടമ്മയെ ക്ലിനിക്കിലെ ഓപ്പറേഷന്‍ തിയേറ്ററിന് സമാനമായ മുറിയില്‍ കയറ്റി. തലയില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ ഏഴ് തുന്നിക്കെട്ട് തലയ്ക്കകത്തും, എട്ട് തുന്നിക്കെട്ട് പുറത്തും വേണ്ടിവന്നുവെന്നാണ് ഇവര്‍ വീട്ടമ്മയുടെ ബന്ധുക്കളോട് പറഞ്ഞത്. തുന്നിക്കെട്ടലിനും മരുന്നിനുമായി 4075 രൂപയുടെ ബില്ല് നല്‍കിയതോടെ അമിത ഫീസിനെ ചൊല്ലി വീട്ടമ്മയുടെ ബന്ധുക്കള്‍ ഇവരുമായി തര്‍ക്കത്തിലായി. ഇതോടെ നാട്ടുകാരും സംഭവത്തില്‍ ഇടപെട്ടു.
തളര്‍ച്ചയും മറ്റ് അസ്വസ്ഥതകളുമുണ്ടായതിനെ തുടര്‍ന്ന് വീട്ടമ്മയെ പിന്നീട് രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വ്യാജചികിത്സയുടെ വിവരം പുറത്തറിയുന്നത്. ചികിത്സ നടത്തിയതിന് ബിനി നല്‍കിയ മരുന്നുകളുടെ കുറിപ്പടയും ബില്ലും ആശുപത്രി അധികൃതര്‍ക്ക് നല്‍കിയിരുന്നു. തലയ്ക്കകത്ത് തുന്നിക്കെട്ടു നടത്താന്‍ സാധിക്കില്ലെന്നും ഇത് വ്യാജചികിത്സ ആണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തലയിലുണ്ടായ മുറിവ് തുന്നിക്കെട്ടിയത് ശരിയായ രീതിയില്ലെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതോടെ കൂടുതല്‍ പരിശോധനകള്‍ക്കായി ഇവരെ അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന് വീട്ടമ്മയുടെ ബന്ധുക്കള്‍ ശാന്തമ്പാറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ബിനിയുടെ ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ ആശുപത്രി ഉപകരണങ്ങളും ആയിരക്കണക്കിന് രൂപയുടെ അലോപ്പതി മരുന്നുകളും കണ്ടെടുത്തു. രണ്ട് വര്‍ഷത്തെ നഴ്‌സിംങ് ഡിപ്ലോമ പഠിച്ചതിന് ശേഷം സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്ത് പരിചയമുള്ള ബിനി ഡോക്ടര്‍ ചമഞ്ഞാണ് ഉള്‍ഗ്രാമമായ മുക്കുടിലില്‍ വ്യാജചികിത്സ നടത്തിവന്നതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ബിനിയെ കോടതിയില്‍ ഹാജരാക്കി. മൂന്ന് വര്‍ഷത്തോളമായി ഡോക്ടര്‍ ചമഞ്ഞ് വ്യാജ അലോപ്പതി ചികിത്സ നടത്തിവന്ന സ്ത്രീയെ ശാന്തമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. കാന്തിപ്പാറ കൈതവളപ്പില്‍ ബിനി ജെയ്ജണ്‍(41) നെയാണ് ശാന്തമ്പാറ എസ്.ഐ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഉടുമ്പന്‍ചോല താലൂക്കില്‍ സേനാപതി പഞ്ചായത്തിലെ മുക്കുടിലിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.
https://www.facebook.com/Malayalivartha



























