ജപ്തി ഭീഷണി നേരിടുന്ന പ്രീതാ ഷാജിയുടെ വിഷയത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

ജാമ്യം നിന്നതിന്റെ പേരില്‍ ജപ്തി ഭീഷണി നേരിടുന്ന പ്രീതാ ഷാജിയുടെ വിഷയത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടിക്ക് ഉറപ്പ് നല്‍കി. ഇക്കാര്യം ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി കേരളാഹൗസിലെത്തി പിണറായി വിജയനെ കാണുകയായിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു.
കൊച്ചിയില്‍ നിരാഹാരസമരം നടത്തുന്ന പ്രീതാ ഷാജിയെ ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച സന്ദര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ അദ്ദേഹം കണ്ടത്. സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് പിണറായി ഡല്‍ഹിയില്‍ എത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തിയത്.
https://www.facebook.com/Malayalivartha



























