ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) അഞ്ചാം സീസൺ സെപ്റ്റംബർ 29നു ആരംഭിക്കും

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) അഞ്ചാം സീസൺ സെപ്റ്റംബർ 29നു ആരംഭിക്കും. മാര്‍ച്ച് പകുതിവരെ ഐഎസ്‌എല്‍ നീളും. എന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ഉണ്ടാകില്ല എന്നതാകും ഇത്തവണത്തെ പ്രത്യേകത. ഐഎസ്‌എല്ലിന് മൂന്ന് ഇടവേളകളാണ് ഉണ്ടാവുക. ഒക്ടോബറിലും നവംബറിലും ഇന്ത്യയ്ക്ക് സൗഹൃദ മത്സരങ്ങള്‍ ഉണ്ടാകും. ചൈനയുമായും സിറിയയുമായും ഇന്ത്യ കളിക്കുന്ന ഈ സമയത്താണ് ഐഎസ്‌എല്‍ ഇടവേളകള്‍ ഉണ്ടാവുക.
ഫിഫ സൗഹൃദ മൽസരങ്ങൾ മൂലം ഡിസംബർ പകുതിയോടെ നിർത്തിവയ്ക്കുന്ന ഐഎസ്എൽ ഫെബ്രുവരി മൂന്നാം തീയതിയേ പുനരാരംഭിക്കൂ. യുഎഇയിൽ അരങ്ങേറുന്ന എഎഫ്സി ഏഷ്യൻ കപ്പിൽ ഇന്ത്യ കളിക്കുന്നതുമൂലമാണിത്. ജനുവരി ആറ്, 10, 14 തീയതികളിലാണ് ഇന്ത്യയുടെ പ്രാഥമിക റൗണ്ട് മൽസരങ്ങൾ. അഞ്ചാം സീസണിൽ പുതിയ ടീമുകൾക്ക് ഐഎസ്എൽ പ്രവേശനം സാധ്യമാകില്ല. ഈ സീസണിൽ ഐഎസ്എൽ അരങ്ങേറ്റം കുറിക്കണമെന്ന ആഗ്രഹവുമായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് പ്രഫുൽ പട്ടേലിനെ ഈസ്റ്റ് ബംഗാൾ സമീപിച്ചിരുന്നു. എന്നാൽ, ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ് ഈ വർഷം പുതിയ ടീമുകളെ ക്ഷണിക്കേണ്ടതില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
.https://www.facebook.com/Malayalivartha



























