കേരളത്തിന്റെ വള്ളം കളിയെ വാനോളം ഉയര്‍ത്തി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ; മണിക്കൂറിനുള്ളിൽ ടീസര്‍ കണ്ടത് ഒരു ലക്ഷത്തോളം പേർ

നെഹ്‌റു ട്രോഫിയില്‍ തുടങ്ങി പ്രസിഡന്റ്‌സ് ട്രോഫിയില്‍ അവസാനിക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ ടീസർ ഷെയർ ചെയ്ത് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ നിന്ന് ഇന്നലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഷെയര്‍ ചെയ്തത്.
കാഴ്ചക്കാരെ ത്രസിപ്പിക്കുന്ന റേസ് ആകും. ഡോണ്ട് മിസ് ഇറ്റ്!' റേസ് ടു ദ് റേസ് എന്ന ടാഗ് ലൈനോടും കോരിത്തരിപ്പിക്കുന്ന വാചകങ്ങളോടും കൂടിയായിരുന്നു സച്ചിൻ സമൂഹമാധ്യമത്തിലേക്ക് വീഡിയോ ഷെയർ ചെയ്തത്. സച്ചിന്റെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളിലും ഈ വിഡിയോ ഷെയര്‍ ചെയ്തു.
മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തോളം പേരാണ് ടീസര്‍ കണ്ടത്. നൂറുകണക്കിനു പേര്‍ ടീസര്‍ ഷെയര്‍ ചെയ്തു. കഴിഞ്ഞ 31 കേരള ടൂറിസത്തിന്റെ ഫേസ്ബുക് പേജിലൂടെയാണ് ടീസര്‍ ആദ്യമായി പുറത്തിറങ്ങിയത്. 11നു നടക്കുന്ന നെഹ്‌റു ട്രോഫി ജലമേളയുടെ മുഖ്യാതിഥികളിലൊരാളാണു സച്ചിന്‍ .
https://www.facebook.com/Malayalivartha



























