അയല്‍വാസിയായ വീട്ടമ്മയുമായി പ്രണയത്തിലായി; ഭർത്താവിന് കെണിയൊരുക്കാൻ അമ്പലപ്പുഴ സ്വദേശിയായ രഹസ്യ കാമുകന്റെ സാഹസം

കൊച്ചിയിൽ എളമക്കരയിൽ അമ്പരപ്പിക്കുന്ന തട്ടിപ്പുമായി സ്വകാര്യ ബാങ്ക് ജീവനക്കാരൻ. അയല്‍വാസിയായ യുവതിയുമായി ബന്ധം സ്ഥാപിച്ച് വീട്ടമ്മയുടെ ഭര്‍ത്താവിന്‍റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പകര്‍ത്തിയ അമ്പലപ്പുഴ സ്വദേശി അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
അജിത്. അമ്പലപ്പുഴ നീര്‍ക്കുന്നം സ്വദേശിയാണ്. അയല്‍വാസിയായ യുവതിയുമായി അടുപ്പത്തിലായ അജിത് യുവതിയുടെ ഭര്‍ത്താവിന്‍റെ മൊബൈല്‍ ഫോണില്‍ അയാളറിയാതെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ രഹസ്യമായി സ്ഥാപിക്കുകയായിരുന്നു. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അഞ്ചു മാസത്തോളം ഭര്‍ത്താവിന്‍റെ നീക്കങ്ങള്‍ അജിത് മനസിലാക്കി. സംഭാഷണങ്ങളുടെ ഓഡിയോയും സ്വകാര്യ നിമിഷങ്ങളുടെയടക്കം ദൃശ്യങ്ങളും പകര്‍ത്തി.
തട്ടിപ്പ് മനസിലായ ഭര്‍ത്താവ് എളമക്കര പൊലീസിനെ സമീപിക്കുകയും പൊലീസ് ഇതേ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തന്നെ അജിത്തിനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്തിന് വേണ്ടിയെന്ന് അജിത് പൊലീസിനോട് പറഞ്ഞിട്ടില്ല.
ഭാവിയില്‍ ഇത് ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുകയോ പണം തട്ടുകയോ ആകാം ലക്ഷ്യമെന്നാണ് നിഗമനം. ഐടി ആക്ടിലെ അറുപത്തിയാറ് ഇ വകുപ്പാണ് അജിതിനെതിരെ ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്തു തന്നെ ഇത്തരത്തിലൊരു തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ആദ്യമായാണെന്ന് അന്വേഷണ സംഘം പറയുന്നു.
https://www.facebook.com/Malayalivartha



























