Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കേരളവും എബോള ഭീതിയില്‍… എബോള മുന്‍കരുതലിന് ഡോക്ടര്‍മാരെ ട്രെയ്‌നിംഗിനയച്ചു; അടുത്തറിയാം, എന്താണ് എബോള?

20 OCTOBER 2014 03:32 PM IST
മലയാളി വാര്‍ത്ത.

രാജ്യാതിര്‍ത്തികള്‍ കടന്ന് എബോള ഭീതി വിതയ്ക്കുമ്പോള്‍ കേരളവും മുന്‍ കരുതലെടുക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി, എബോള പ്രതിരോധിക്കാനുള്ള പരിശീലനം നേടാന്‍ ഡോക്റ്റര്‍മാരെ ഡല്‍ഹിയിലേക്കയച്ചു. മൂന്നു ദിവസത്തെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കി മടങ്ങുന്ന ഡോക്ടര്‍മാര്‍ സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗപ്രതിരോധ മാര്‍ഗങ്ങള്‍ പകര്‍ന്നു നല്‍കും.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രവാസികള്‍ ഏറെയുള്ളത് കേരളത്തിലാണ്. അതു കൊണ്ട് തന്നെ വൈറസ് പടരുന്നു എന്ന വാര്‍ത്ത കേരളത്തെ സംബന്ധിച്ച് ഭീതിജനകമാണ്. മറ്റു രാജ്യങ്ങളില്‍ നിന്ന് നിരവധി പേരാണ് ദിനവും ഇവിടെ എത്തുന്നത്. അതിനാല്‍ വൈറസ് പടരുന്നതിന് സാധ്യതയുമുണ്ട്. ഈ സാഹചര്യത്തില്‍ രോഗമെന്ത്, അതിനെ പ്രതിരോധിക്കേണ്ടത് എങ്ങിനെ എന്ന് നാം അറിഞ്ഞിരിക്കണം.
എന്താണ് എബോള?
എബോള വൈറസ് ഡിസീസ് (ഇവിഡി) -എബോള ഹെമറോജിക് ഫീവര്‍ എന്നാണ് അറിയപ്പെടുന്നത്. മൃഗങ്ങളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. വൈറസ് ബാധിച്ച മനുഷ്യരുമായോ മൃഗങ്ങളുമായോ നേരിട്ടുള്ള സംസര്‍ഗം വഴിയാണ് രോഗം പടരുന്നത്.
പനി, തലവേദന, ശരീരത്തിലെ തിണര്‍പ്പ്, വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, മനംപുരട്ടല്‍, നടുവേദന, തൊണ്ടവേദന എന്നിവയാണ് പ്രാഥമിക രോഗ ലക്ഷണങ്ങള്‍.
രോഗം മൂര്‍ഛിച്ചു കഴിഞ്ഞാല്‍
.മൂക്ക്, ചെവി, വായ എന്നിവയിലൂടെയുള്ള രക്തസ്രാവം
.തൊലിപ്പുറത്ത് അസഹ്യമായ വേദന
.ജനനേന്ദ്രിയത്തില്‍ വീക്കം
.ചെങ്കണ്ണ്
.ശരീരമാസകലം കുമിളകള്‍ പൊങ്ങും
.വായുടെ മുകള്‍ഭാഗം ചുവക്കും
രോഗം എങ്ങനെ പകരും
.വൈറസ് ബാധയുള്ളവരുമായുള്ള നേരിട്ടുള്ള സംസര്‍ഗം. രക്തം, ശരീരസ്രവങ്ങള്‍ എന്നിവയുമായിട്ടുള്ള സംസര്‍ഗം.
.രോഗികളുമായി സംസര്‍ഗം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ വഴി
.വൈറസ് ബാധയുള്ള മൃഗങ്ങളുടെ മാംസം കൈകാര്യം ചെയ്യുക വഴി
.രോഗം വന്ന് മരണപ്പെട്ടവരെ സംസ്‌ക്കരിക്കുമ്പോള്‍ അവരുടെ ശരീര സ്രവങ്ങള്‍ വഴി.

എബോള പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് മുന്‍കൈ എടുത്തു കഴിഞ്ഞു. സംസ്ഥാനത്തെ നാലു മെഡിക്കല്‍ കോളേജുകളില്‍ നിന്നും തെരഞ്ഞെടുത്ത ഡോക്ടര്‍മാരെയാണ് പരിശീലനത്തിനയച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അഡിഷണല്‍ ഡയറക്റ്റര്‍ എ.എസ്.പ്രദീപ് കുമാര്‍ പറഞ്ഞു. ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയറിലാണ് പരിശീലനം. ഓഗസ്റ്റ് 11 മുതല്‍ സംസ്ഥാനത്തെ എയര്‍പ്പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്തമാക്കയിട്ടുണ്ട്.നൂറോളം പേരുടെ രക്ത സാമ്പിളുകള്‍ ഇതിനകം തന്നെ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറേളജിയിലേക്ക് അയച്ചിരുന്നു. എന്നാല്‍ എല്ലാ റിപ്പോര്‍ട്ടുകളും നെഗറ്റീവ് ആയിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളം എബോളയെ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എബോള വൈറസ് ബാധയുടെ സ്ഥിരീകരണം വന്നാല്‍ രോഗികളെ പാര്‍പ്പിക്കാന്‍ മുഴുവന്‍ സൗകര്യങ്ങളുമുള്ള പ്രത്യേക വാര്‍ഡുകള്‍ എല്ലാ മെഡിക്കല്‍ കോളേജിലും സജീകരിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടിലെ നിരീക്ഷണത്തിനിടെ രോഗലക്ഷണങ്ങള്‍ കണ്ടവരെ ആരോഗ്യ വകുപ്പ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും തന്നെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (10 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends