ബിജെപി ഹിന്ദുത്വത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ്; സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് സ്വാമി അഗ്നിവേശ്

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തകന്‍ സ്വമി അഗ്‌നിവേശ് രംഗത്ത്. ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് സ്വമി അഗ്‌നിവേശ് പറഞ്ഞു. ഹിന്ദുത്വത്തെ ഹൈജാക്ക് ചെയ്യാനാണ് ബിജെപിയുടെ ശ്രമമെന്നും അഗ്‌നിവേശ് കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനൊപ്പമാണ് താനുള്ളത്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നു. സ്ത്രീകള്‍ക്ക് തുല്യത ലഭിക്കണമെന്നും അഗ്‌നിവേശ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അഗ്‌നിവേശിനെ ഝാര്‍ഖണ്ഡില്‍ വച്ച് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha



























