കാട്ടില്‍ കഞ്ചാവ് വേട്ടക്കായി ഡ്രോണ്‍ ഉപയോഗിച്ച് എക്സൈസ് വകുപ്പ് ; എക്സൈസ് വകുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് വനംവകുപ്പിന്റെ ട്വിസ്റ്റ്

കാട്ടിനുള്ളിലെ കഞ്ചാവുകൃഷി കണ്ടുപിടിക്കുന്നതിനായി ഡ്രോണ്‍ ഉപയോഗിച്ചത് എക്‌സൈസ് വകുപ്പിന് എട്ടിന്റെ പണിയായി ഭവിച്ചു. വനംവകുപ്പിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. കഴിഞ്ഞമാസം 25നാണ് എക്‌സൈസ് വകുപ്പ് പാലക്കാട്ടുനിന്ന് ഡ്രോണ്‍ വാടകയ്ക്ക് എടുത്ത് വനത്തിലുള്ള തിരച്ചില്‍ നടത്തിയത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരിജ് സിങിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതോടെ ശ്രമം ഉപേക്ഷിച്ച് മടങ്ങി. ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചിരുന്നില്ല. എന്നാല്‍ ജീവനക്കാരില്‍ നിന്ന് ഇക്കാര്യം മനസ്സിലാക്കിയ വനംവകുപ്പാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇതിനിടെ അത്തപ്പാടിയില്‍ ഇത്തരത്തില്‍ പരിശോധന നടത്തി വന്‍തോതില്‍ കഞ്ചാവ് നശിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha



























