ദുരന്ത മുഖത്ത് ജാതിയോ മതമോ മറ്റുവിവേചനമോ ഒന്നും തന്നെ ഇല്ല എന്നതിന് ഉദാഹരണം ; ദുരിതബാധിതർക്ക് കൈത്താങ്ങായി നിലമ്പൂർ നിർമല ഭവൻ ഹയർസെക്കന്ററി സ്‌കൂൾ

ദുരന്ത മുഖത്ത് ദുരിതബാധിതർക്ക് കൈത്താങ്ങായി നിലമ്പൂർ നിർമല ഭവൻ ഹയർസെക്കന്ററി സ്‌കൂൾ. മലപ്പുറം നിലമ്പൂർ നിർമല ഭവൻ ഹയർസെക്കന്ററി സ്‌കൂളിലാണ് ദുരിത ബാധിതർക്കുള്ള ക്യാമ്പായി മാറിയിരിക്കുന്നത്. സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും എൻഎസ്എസ് വോളന്റീയറുകളും ചേർന്നാണ് ദുരിതബാധിതർക്കുള്ള എല്ലാ സൗകര്യങ്ങളും ചെയ്തിരിക്കുന്നത്. ദുരിതബാധുഇതാരെ സഹായിക്കാൻ നാട്ടുകാരും ഒറ്റക്കെട്ടാണ്. ക്യാമ്പിൽ കഴിയുന്നവർക്ക് വസ്ത്രങ്ങളും ആഹാരവും നൽകുന്നതിന് നേതൃത്വം നൽകുന്നതും കുട്ടികൾ തന്നെ. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഉദാഹരണം തന്നെയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
https://www.facebook.com/Malayalivartha
























