ദുരിതം വിതച്ച് കാലവര്‍ഷം തുടരവേ വയനാട്ടില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍...

ദുരിതം വിതച്ച് കാലവര്‍ഷം തുടരവേ വയനാട്ടില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. ജില്ലയിലെ കുറിച്യര്‍മലയിലാണ് ഉരുള്‍പ്പൊട്ടിയത്. 25 ഏക്കര്‍ കൃഷിയിടമാണ് ഇവിടെ ഒലിച്ചു പോയത്. ഏഴോളം വീടുകളും ഒരു സ്‌കൂളും പൂര്‍ണമായും തകരുകയും ചെയ്തു. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം. പുലര്‍ച്ചെ പലതവണ ഉരുള്‍പ്പൊട്ടിയെന്നാണ് വിവരം.
ഉരുള്‍പ്പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് ഇവിടെ നിന്ന് ജനങ്ങളെ നേരത്തെ മാറ്റപ്പാര്‍പ്പിച്ചിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. 400 മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ജനങ്ങളെയും ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. അതിനിടെ, ജില്ലയിലെ വിവിധയിടങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. ഞായറാഴ്ച രാത്രിയില്‍ തുടങ്ങിയ മഴ ഇപ്പോഴും ശമിച്ചിട്ടില്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























