ബസുടമകളുടെ ആവശ്യത്തെ തുടര്‍ന്ന് സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ് ഓര്‍ഡിനറി സര്‍വിസുകളുടെ (എല്‍.എസ്.ഒ.എസ്) നിറത്തില്‍ വീണ്ടും മാറ്റം

ബസുടമകളുടെ ആവശ്യത്തെ തുടര്‍ന്ന് സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ് ഓര്‍ഡിനറി സര്‍വിസുകളുടെ (എല്‍.എസ്.ഒ.എസ്) നിറത്തില്‍ വീണ്ടും മാറ്റം. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ) യോഗമാണ് മെറൂണിനുപകരം പിങ്കിന് സമാനമായ വിവിഡ് പിങ്ക് അനുവദിച്ചത്. മെറൂണ്‍ രാത്രി തിരിച്ചറിയാനാകുന്നില്ലെന്നായിരുന്നു ഉടമകളുടെ ആക്ഷേപം. കേരള ബസ് ഓപറേറ്റേഴ്‌സ് ഫോറം പരാതിയും നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. പുതിയ കളര്‍ കോഡ് സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍വരും. ഈ കാലയളവ് മുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനെത്തുന്ന ബസുകള്‍ക്ക് വിവിഡ് പിങ്ക് നിര്‍ബന്ധമായിരിക്കും. 'ലിമിറ്റഡ് സ്‌റ്റോപ്' എന്ന ബോര്‍ഡ് വെക്കരുതെന്ന മുന്‍ തീരുമാനത്തിനും മാറ്റമില്ല.
സ്വകാര്യബസുകള്‍ക്ക് കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതലാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. ഗ്രാമപ്രദേശങ്ങളിലേക്കുള്ള സര്‍വിസുകള്‍ക്ക് നീലയും സിറ്റി സര്‍വിസുകള്‍ക്ക് പച്ചയും ലിമിറ്റഡ് സ്‌റ്റോപ് ബസുകള്‍ക്ക് മെറൂണുമാണ് അനുവദിച്ചത്. പുതിയ തീരുമാനത്തോടെ അല്‍പകാലത്തേക്ക് രണ്ട് നിറത്തിലുള്ള ലിമിറ്റഡ് സ്‌റ്റോപ് ബസ് നിരത്തിലുണ്ടാകും.
സ്വകാര്യബസുകളുടെ അമിതനിറവും നിയന്ത്രണമില്ലാത്ത ഗ്രാഫിക് പരീക്ഷണങ്ങളും അപകടങ്ങള്‍ക്കിടയാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ഏകീകൃത നിറം ഏര്‍പ്പെടുത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്. കളര്‍കോഡ് വരുന്നതോടെ അപകടങ്ങള്‍ക്ക് ഒരുപരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha
























