റോബര്ട് വാധ്രയുടെ ഇടപാടുകള് അന്വേഷിക്കുമെന്ന് ജയ്റ്റിലി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട് വാധ്രയുടെ ഹരിയാനയിലെ ഭൂമിയിടപാടുകള്‍ വീണ്ടും അന്വേഷിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഹരിയാനയില്‍ പുതുതായി അധികാരത്തില്‍ വരുന്ന ബിജെപി സര്‍ക്കാര്‍ കേസില്‍ പ്രത്യേക അന്വേഷണം നടത്തും- ജയ്റ്റ്‌ലി സൂചന നല്‍കി.ഹരിയാനയില്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ പ്രചാരണ ആയുധം വാധ്രയുടെ ഭൂമിയിടപാടുകളായിരുന്നു.
നേരത്തെ ഭൂമിയിടപാട് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം വാധ്രയ്ക്ക് ക്ലീന്‍ ചിറ്റാണ് നല്‍കിയത്. എന്നാല്‍ ഇത് തള്ളികൊണ്ടാണ് അരുണ്‍ ജയ്റ്റ്‌ലി വീണ്ടും അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























