Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഭരണസാരഥ്യത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി...തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

07 OCTOBER 2026 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണസാരഥ്യത്തില്‍ 25 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'2001 ഒക്ടോബര്‍ 7-ന് ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഇങ്ങനെയൊരു നാഴികകല്ല് പിന്നിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇന്ന്, ഭരണസാരഥ്യത്തില്‍ ഞാന്‍ തുടര്‍ച്ചയായ 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കുന്നു. ജനങ്ങളുടെ നിരന്തരമായ അനുഗ്രഹം കൊണ്ടാണ് ഇത് സാധ്യമായത്. രാജ്യത്തെ ജനങ്ങള്‍ക്കും ബിജെപിക്കും എന്‍ഡിഎയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു.

സേവ തന്നെയാണ് ധര്‍മം എന്നുപറഞ്ഞ നരേന്ദ്രമോദി; അധികാരമോഹമല്ല, മറിച്ച് ഒരു ദൗത്യത്തിനായാണ് താന്‍ ജീവിക്കുന്നതെന്ന് പറഞ്ഞു. തന്റെ കുട്ടിക്കാലം അനുസ്മരിച്ച മോദി സ്‌കൂളില്‍ ആദ്യമെത്തുന്ന വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു താന്‍ എന്നു പറഞ്ഞു. 'ഗുരുനാഥന്‍മാര്‍ പലകാര്യങ്ങളും ഞങ്ങളെ പഠിപ്പിച്ചിരുന്നു. ക്ലാസില്‍ ഏറ്റവും ആദ്യം എത്തുന്ന കുട്ടികളില്‍ എന്റെ പേര് എപ്പോഴും ഉണ്ടാകുമായിരുന്നു. പഠിക്കാനുള്ള ആഗ്രഹം എന്റെ ജീവിതത്തിന്റെ ഭാഗമായി, ഇന്നും എന്നെ ഒരു വിദ്യാര്‍ഥിയായിട്ടാണ് ഞാന്‍ കാണുന്നത്. ദിവസവും എന്തെങ്കിലും പുതിയ കാര്യം പഠിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

തന്നെ എന്തെങ്കിലും പഠിപ്പിച്ച ഓരോ വ്യക്തിയോടും ഓരോ അനുഭവത്തോടും എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് മോദി. 'എന്നെ പഠിപ്പിച്ചവര്‍ എനിക്ക് വിനയമാണ് പകര്‍ന്നുതന്നത്. എന്നെ താഴെയിറക്കാന്‍ ശ്രമിച്ചവര്‍ വീണ്ടും എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന് എന്നെ പഠിപ്പിച്ചു. എന്നെ പിന്തുണച്ചവര്‍ എനിക്ക് ധൈര്യം തന്നപ്പോള്‍, വിമര്‍ശകര്‍ ആത്മപരിശോധന നടത്താനായി പഠിപ്പിച്ചു. എന്നോടൊപ്പം നിന്നവര്‍ വിശ്വാസത്തിന്റെ ശക്തി എനിക്ക് കാണിച്ചുതരികയും ചെയ്തെന്ന് മോദി പറഞ്ഞു.'ഓരോ പ്രതിസന്ധിയും എന്റെ സഹനശക്തി പരീക്ഷിക്കാനുള്ള അവസരമായി, ഓരോ വിജയവും എന്റെ ഉത്തരവാദിത്തം വര്‍ധിപ്പിച്ചു, ഓരോ നേട്ടവും വലിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറാനുള്ള ധൈര്യവും ദൃഢനിശ്ചയവും എനിക്ക് നല്‍കി,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2001-ലെ ഭൂജിലെ ഭൂകമ്പത്തില്‍ പുനര്‍നിര്‍മാണം എങ്ങനെയായിരിക്കണമെന്ന് താന്‍ പഠിച്ചു; പരാജയങ്ങളില്‍ നിന്ന് എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന് ചന്ദ്രയാന്‍ ദൗത്യം പഠിപ്പിച്ചു; രാജ്യത്തിന്റെ കൂട്ടായ്മയുടെ പ്രാധാന്യം കോവിഡ് പ്രതിസന്ധി തന്നെ ബോധ്യപ്പെടുത്തി. കൂടാതെ, നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ക്കിടയിലും മുന്നോട്ട് പോകാന്‍ പ്രചോദിപ്പിച്ചതിന് മാധ്യമങ്ങളോടും മോദി നന്ദി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (21 minutes ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (44 minutes ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (48 minutes ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (1 hour ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (2 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (2 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (2 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (3 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (4 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends