ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപെട്ട് ലൈംഗിക ചൂഷണം നടത്തിയ യവാവ് പിടിയില്‍

ഫേസ് ബുക്കിലൂടെ പെണ്കുട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ച് അവരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കല്ലുമല സ്വദേശി മനുവാണ് പോലീസ് പിടിയിലായത്. ഫേസ്ബുക്കിലൂടെ പെണ്കുട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ചെടുക്കുന്നത് അയാളുടെ പതിവായിരുന്നു. ഫേസ്ബുക്കിലൂടെ പെണ്കുട്ടികളുമായി പരിചയപ്പെടുന്ന ഇയാള് ഫോണിലൂടെ സൗഹൃദം വളര്ത്തി വിവാഹ വാഗ്ദാനം നല്കി അവരെ വിളിച്ചു വരുത്തുക എന്നതായിരുന്നു അയാളുടെ രീതി. ഇങ്ങനെ വരുന്ന പെണ്കുട്ടികളെ ഇയാള് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പതിവ്.
ഇത്തരത്തില് ധാരാളം പെണ്കുട്ടികളെ അയാള് ചൂഷണം ചെയ്ത വിവരമനുസരിച്ച് പോലീസ് അയാളെ പിടികൂടുകയായിരുന്നു. അയാളില് നിന്ന് പിടിച്ചെടുത്ത ഫോണില് തന്റെ ഇരകളുടെ വീഡിയോകളും ഫോട്ടോകളും അയാള് സൂക്ഷിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























