ദീപാവലി ആശംസ നേര്‍ന്നതിന് കുഞ്ഞാലിക്കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം

മതേതര മുഖം നേടാന്‍ പോയ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് പണി കിട്ടി. അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയ ആക്രമണവുമായി തീവ്ര മതമൗലികവാദികള്‍ രംഗത്തെത്തി. തന്റെ ചിത്രം വച്ച് കേളത്തിലെ ജനങ്ങള്‍ക്ക് ദീപാവലി ആശംസ നേരാന്‍ പോയ മന്ത്രി അങ്ങനെ ആവശ്യമില്ലാതെ ചീത്തവിളി കേട്ടുകൊണ്ടേയിരിക്കുന്നു.
എന്നാല്‍ എല്ലാവരും അങ്ങിനെയല്ല കോട്ടോ, മന്ത്രിക്ക് അനുകൂലമായും നിരവധി പോസ്റ്റുകളാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ നിറയുന്നത്. മുസ്ലീമായ കുഞ്ഞാലിക്കുട്ടി ഹിന്ദുക്കളുടെ ആഘോഷത്തിന് ആശംസ നേര്‍ന്നതു കൊണ്ട് നരകത്തില്‍ പോകുമെന്നാണ് ചില തീവ്ര മുസ്ലിംങ്ങളുടെ പക്ഷം. എന്തായാലും അത്തരക്കാരെ മതേതര വാദികള്‍ വെറുതെ വിട്ടിട്ടില്ല. അവരും പകരം കമന്റിട്ടു. ഇങ്ങനെ വാദങ്ങളും മറുവാദങ്ങളുമായി മന്ത്രിയുടെ ഫേസ്ബുക്ക് പേജ് ഇപ്പോഴും ഉഷാറാണ്.
ഗവര്‍ണറും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ ജനങ്ങള്‍ക്ക് ദീപാവലി ആശംസ നേര്‍ന്നിരുന്നു. എന്നാല്‍ പാവം കുഞ്ഞാലിക്കുട്ടി മന്ത്രിയുടെ പുറത്തേയ്ക്കാണ് എല്ലാരും കൂടി ചേക്കേറിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























