കേക്കിന് പിറന്നാള്‍, 27 ന് ബേക്കറികള്‍ സൗജന്യമായി മധുരം നല്‍കും

ഇന്ത്യയില്‍ ആദ്യമായി കേക്ക് ഉണ്ടാക്കിയതിന്റെ നൂറ്റിമുപ്പത്തിയൊന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി 27 നു സംസ്ഥാനത്തെ ബേക്കറികള്‍ എല്ലാവര്‍ക്കും സൗജന്യമായി മധുരം നല്‍കും. ആര്‍ക്കും എത്താം. മധുരം നുണയാം. സമയം ബേക്കറികള്‍ തീരുമാനിക്കുമെന്ന് ബേക്കറി ഉടമകളുടെ സംഘടന അറിയിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി 30 മുതല്‍ നവംബര്‍ 1 വരെ തൃശൂര്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ബേക്ക് എക്‌സ്‌പോ സംഘടിപ്പിക്കും. 31 ന് കേക്കിന്‍കാട് പൂരം എന്ന കേക്ക് മേളയുണ്ട്. 600 അടി നീളമുള്ള കേക്കാണ് മേളയുടെ മുഖ്യ ആകര്‍ഷണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























