8 ദിവസംകൊണ്ട് 21 ലക്ഷത്തിന്റെ ബുക്കിങ് കെ.എസ്.ആര്‍.ടി.സി. സൈറ്റ് സൂപ്പര്‍ ഹിറ്റ്

കെ.എസ്.ആര്‍.ടി.സി.യുടെ പരിഷ്‌കരിച്ച വെബ്‌സൈറ്റിന് യാത്രക്കാരുടെ വമ്പന്‍ പിന്തുണ. എട്ട് ദിവസത്തിനുള്ളില്‍ 21 ലക്ഷം രൂപയുടെ ടിക്കറ്റാണ് പുതിയ സൈറ്റിലൂടെ ബുക്ക് ചെയ്യപ്പെട്ടത്. 10 വോള്‍വോ മള്‍ട്ടി ആക്‌സില്‍ ബസ്സുകളിലേക്കും 50 സൂപ്പര്‍ ഡീലക്‌സുകളിലേക്കുമുള്ള ടിക്കറ്റുകളാണ് സൈറ്റിലൂടെ ബുക്ക് ചെയ്യാനാവുക. ദിവസം 700ലധികം ടിക്കറ്റുകള്‍ ഇതിലൂടെ ബുക്ക് ചെയ്യപ്പെടുന്നു.
ഒരാള്‍ക്ക് ഒരേ സമയം ആറ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.ഇപ്പോള്‍ 21 ദിവസം മുന്‍കൂറായി ബുക്ക് ചെയ്യാം.കെല്‍ട്രോണാണ് കെഎസ്ആര്‍ടിസിക്ക് പുതിയ വെബ്‌സൈറ്റ് നല്‍കിയത്.എളുപ്പം ടിക്കറ്റ് ബുക്ക് ചെയ്യാനാവുംവിധമാണ് രൂപകല്പന.
ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയിലൂടെ ടിക്കറ്റിന്റെ പണം അടയ്ക്കാം. ബുക്ക് ചെയ്യുന്ന ടിക്കറ്റിന്റെ വിവരങ്ങള്‍ എസ്.എം.എസ്. ആയി ലഭിക്കും.പ്രധാനപ്പെട്ട സ്‌റ്റോപ്പുകളില്‍ ഫെയര്‍ സ്‌റ്റേജ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാണ്.
സൈറ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷനും അടുത്തു തന്നെ നിലവില്‍ വരും. പ്രധാനപ്പെട്ട സൂപ്പര്‍ ക്ലാസ് സര്‍വീസുകളിലേക്കും ഫാസ്റ്റ് പാസഞ്ചറുകളിലേക്കുമുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും സൈറ്റില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























