ഇഓഫീസിലൂടെ ആയിരം ഫയലുകള്‍ക്ക് തീര്‍പ്പുകല്‍പിച്ച് കെ.എം. മാണി

സെക്രട്ടേറിയറ്റില്‍ സ്ഥാപിച്ച ഇഓഫീസിലൂടെ ആയിരം ഫയലുകള്‍ക്ക് തീര്‍പ്പുകല്‍പിച്ച് ധനമന്ത്രി കെ.എം.മാണി. ധനവകുപ്പിലാണ് ഇഓഫീസ് സംവിധാനം ആദ്യമായി പ്രാവര്‍ത്തികമാക്കിയത്. മന്ത്രി കെ.എം.മാണി ആയിരം ഫയലുകള്‍ ഡിജിറ്റല്‍ സിഗ്‌നേച്ചറിലൂടെ തീര്‍പ്പാക്കി ഇ ഗവേണന്‍സിന് ഡിജിറ്റില്‍ ഒപ്പിട്ടു.
പരീക്ഷണാര്‍ഥം ഭാഗികമായാണ് ധനമന്ത്രിയുടെ ഓഫീസില്‍ ഫയലുകള്‍ ഇ ഓഫീസിലൂടെ പരിശോധിക്കാന്‍ സജ്ജീകരണം ഏര്‍പ്പെടുത്തിയത്. ഫയല്‍ നടപടിക്രമം സുതാര്യവും കാര്യക്ഷമവുമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് സെക്രട്ടേറിയറ്റില്‍ ഇഓഫീസ് സ്ഥാപിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























