ആഘോഷങ്ങളെല്ലാം മാറ്റിവച്ചു; മകളുടെ വിവാഹത്തിന് കരുതിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയയായി കൊച്ചി മേയര്‍

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍. മകളുടെ വിവാഹത്തിനായി കരുതിവച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മേയര്‍ സംഭാവനയായി നല്‍കിയത്. ഈ മാസം 22 നാണ് മകളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന ദുരിതാവസ്ഥയില്‍ ആഘോഷങ്ങള്‍ ഒഴിവാക്കാനാണ് മേയറുടെ തീരുമാനം.
എറണാകുളം ടിഡിഎം ഹാളില്‍ ആഘോഷപൂര്‍വം നടത്താനായിരുന്നു പ്ലാന്‍. ഇതിനായി നിരവധി പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറു ചടങ്ങായി വിവാഹം നടത്താനാണ് തീരുമാനമെന്ന് മേയര്‍ അറിയിച്ചു. വിവാഹത്തിന് ക്ഷണിച്ചവരെല്ലാം ഇതൊരു അറിയിപ്പായി കരുതണമെന്നും മേയര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























