സുഹൃത്തിനെ മര്‍ദ്ദിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ചാലക്കുടി നായരങ്ങാടി സ്വദേശി എരുട്ടില്‍ കണ്ണന്‍ എന്ന സിജു(32)വാണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തും മാള പുത്തന്‍ചിറ കണ്ണിക്കുളങ്ങര സ്വദേശി ഇല്ലത്തുപറമ്പില്‍ സുരേഷ്ബാബു(42)വാണ് കൊല്ലപ്പെട്ടത്. ഗുരുതരാവസ്ഥയിലായിരുന്ന സുരേഷ് ബാബു 22നാണ് മരണപ്പെട്ടത്.
ഇക്കഴിഞ്ഞ പതിനൊന്നിന് നായരങ്ങാടിയിലുള്ള പ്രതിയുടെ വീട്ടില്‍വച്ചായിരുന്നു സംഭവം. സംഭവദിവസം ഇരുവരും പ്രതിയുടെ വീട്ടിലിരുന്ന് മദ്യപിക്കുകയും അത് പിന്നീട് വാക്കതര്‍ക്കവും കയ്യാങ്കളിയിലുമെത്തി.രാത്രി കൂടുതല്‍ പ്രകോപിതനായെത്തിയ പ്രതി സുരേഷ് ബാബുവിനെ കഴുക്കോല്‍ കഷണമെടുത്ത് അതിക്രൂരമായി മര്‍ദിച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
പുലര്‍ച്ചെ പ്രതിയുടെ വീട്ടുകാര്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കിടക്കുകയായിരുന്ന സുരേഷ്ബാബുവിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി. പ്രതിയെ പേടിച്ച് പൊള്ളലേറ്റ സുരേഷ് ബാബു സ്റ്റൗ പൊട്ടിത്തെറിച്ചാണ് പൊള്ളലേറ്റതെന്നാണ് മൊഴി നല്‍കിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത് നല്‍കിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്.
https://www.facebook.com/Malayalivartha

























