മന്ത്രി കെ.രാജു കേരളത്തില്‍ തിരിച്ചെത്തി; താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയുടെയും അറിവോടെയാണ് സന്ദര്‍ശനം നടത്തിയതെന്നും മന്ത്രി

ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വനം മന്ത്രി കെ.രാജു കേരളത്തില്‍ തിരിച്ചെത്തിയതോടെ മന്ത്രിക്കെതിരെ വിമര്‍ശന ശരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും അറിവോടെയാണ് സന്ദര്‍ശനം നടത്തിയതെന്ന് മന്ത്രി പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഇപ്പോള്‍ രാജിവെക്കേണ്ട സാഹചര്യമില്ല. താന്‍ പോകുമ്പോള്‍ സംസ്ഥാനത്തെ പ്രളയക്കെടുതി ഇത്രയും രൂക്ഷമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ വിദേശയാത്ര നടത്തിയ വനം മന്ത്രിയുടെ നടപടി വിവാദത്തിന് കാരണമായിരുന്നു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതല കെ.രാജുവിനാണ് ഉണ്ടായിരുന്നത്. രാജുവിന്റെ യാത്രക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























