മഴയ്ക്ക് ശമനമായെങ്കിലും മലപ്പുറെ ഭാഗങ്ങളില്‍ ഭൂമി വിണ്ടു കീറുന്ന പ്രതിഭാസം വ്യാപിക്കുന്നു; ആശങ്കയില്‍ ജനങ്ങള്‍

മഴയ്ക്ക് ശമനമുണ്ടായെങ്കിലും ഭൂമിക്കു വിള്ളല്‍വീഴുന്ന പ്രതിഭാസം തുടരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. കഴിഞ്ഞദിവസം മാവടിയില്‍ ആരംഭിച്ച പ്രതിഭാസം കൂടുതല്‍ ഭാഗങ്ങളിലേക്കു വ്യാപിച്ചു.
ഉടുമ്പന്‍ചോല കല്ലുപാലം ഭാഗങ്ങളിലെ കൃഷിയിടങ്ങളിലാണ് ഇന്നലെ ഭൂമി വിണ്ടുകീറിയതായി കണ്ടെത്തിയത്. കഴിഞ്ഞദിവസം മാവടിയില്‍ ഭൂമി ഇടിഞ്ഞുതാഴ്ന്ന് വീട് തകര്‍ന്നിരുന്നു. ഇതിനു പിന്നാലെ കിലോമീറ്ററുകളോളം നീളത്തില്‍ ഭൂമി വിണ്ടുകീറിത്തുടങ്ങി. മാവടിചീനിപാറ റോഡ് രണ്ടായി വിണ്ടുകീറിയ നിലയിലാണ്.
ജിയോളജി, റവന്യു വകുപ്പുകള്‍ അടിയന്തരമായി പഠനം നടത്തണമെന്നു ആവശ്യമുയര്‍ന്നു. ഭൂമി വിണ്ടുകീറിയ സ്ഥലങ്ങള്‍ ഇന്നലെ മന്ത്രി എം.എം മണി സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha


























