നിങ്ങളു സൂപ്പറാ; ദുര്‍ഘടമായ പാതകളിലും വാഹനസൗകര്യം ഇല്ലാത്ത ദുരിതാശ്വാസ ക്യാമ്പുകളിലും ജീവന്‍ പണയംവച്ച് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളുമെത്തിച്ച് ഓഫ് റോഡ് റൈഡേഴ്‌സ്

മഴക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലും വാഹനസൗകര്യം ഇല്ലാത്ത ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളുമെത്തിച്ച് ഓഫ് റോഡ് റൈഡേഴ്‌സ്. ജീവന്‍ പണയംവച്ചാണ് കട്ടപ്പന ഓഫ് റോഡ് ക്ലബിലെ 12 ചുണക്കുട്ടികള്‍ സേവനം ചെയ്യുന്നത്. സാഹസിക െ്രെഡവിങ് ഇഷ്ടപ്പടുന്ന െ്രെഡവര്‍മാര്‍ ഇപ്പോള്‍ മത്സരിക്കുന്നത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കളുമായി അതിവേഗം എത്താനാണ്.
പെരുമഴയില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇവരെത്തിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ മാത്രമാണുള്ളത്. ഉരുള്‍പൊട്ടിക്കിടക്കുന്ന മണ്‍കൂനകളും വഴി വിണ്ടുകീറിയ ഇടങ്ങളിലും കൂടിയുള്ള യാത്ര കഠിനമാണ്. ആധുനിക സൗകര്യങ്ങളോടെ പണിത ജീപ്പുകളില്‍ വലിയ പ്രത്യേക ടയറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
വാഹനം താഴ്ന്നുപോയാല്‍ കയറ്റാനുള്ള വടമുള്‍പ്പെടെയുള്ള എല്ലാ ഉപകരണങ്ങളും വാഹനത്തിനുള്ളിലുണ്ട്. ദുര്‍ഘടപാതയിലൂടെ വാഹനമോടിക്കാന്‍ പരിശീലനം ലഭിച്ച 12 െ്രെഡവര്‍മാരും എട്ട് ജീപ്പുകളുമാണ് കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളിലെ ബേസ് ക്യാമ്പില്‍നിന്നു സര്‍വീസ് നടത്തുന്നത്. ജനങ്ങളും വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നിടത്തും ഇവരുടെ സേവനം ലഭ്യമാണ്.
കട്ടപ്പന നഗരസഭാ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉഷാനന്ദന്റെ നേതൃത്വത്തിലാണ് ഓഫ് റോഡ് റൈഡേഴ്‌സിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനം. കീരികര, മ്ലാമല, ചെങ്കര, ഇടുക്കി, ഉപ്പുതോട്, കരിമ്പന്‍, വിമലഗിരി, വണ്ടിപ്പെരിയാര്‍, പീരുമേട്, ഏലപ്പാറ, ചപ്പാത്ത്, ഉപ്പുതറ, ഡൈമുക്ക് എന്നിവിടങ്ങളിലെല്ലാം ഓഫ് റോഡ് അംഗങ്ങള്‍ സഹായവുമായെത്തി.
പ്രവീണ്‍ മോഹന്‍, ടോണി കണ്ണമുണ്ട, സച്ചിന്‍ വില്‍സണ്‍, നോബിള്‍ തോമസ്, മനീഷ്, അഖില്‍ വില്‍സണ്‍, സുമേഷ്, കാര്‍ത്തി, ശ്രീക്കുട്ടന്‍, ബിബിന്‍, സാലീഷ് എന്നിവരാണ് ഓഫ് റോഡ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
https://www.facebook.com/Malayalivartha


























