അവിഹിത ബന്ധം ആരോപിച്ച് സദാചാരപ്പോലീസ് വീട് വളഞ്ഞു, യുവതി ആത്മഹത്യ ചെയ്തു

അവിഹിതബന്ധം നടത്തുന്നെന്നാരോപിച്ച് സദാചാര വാദികളായ ഒരുസംഘമാളുകള്‍ വീട് വളഞ്ഞതിന്റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യചെയ്തു. വ്യാഴാഴ്ചയാണ് സംഭവം. സദാചാര സംഘത്തിന്റെ അക്രമത്തില്‍ യുവാവിനും മര്‍ദ്ധനമേറ്റു.
തൊട്ടില്‍പ്പാലം കുന്നത്തുമ്മല്‍ ആയിലോട്ട്മീത്തല്‍ ജയന്റെ ഭാര്യ പ്രസീന(32)യാണ് തൂങ്ങിമരിച്ചത്.
യുവതിയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് സ്ഥലവാസികളായ നാലുപേര്‍ ചേര്‍ന്നാണ് യുവാവിനെ വിചാരണ ചെയ്തത്. തുടര്‍ന്ന് യുവതിയുടെ വീട്ടുമുറ്റത്ത് കൊണ്ടുപോയി പൊതിരെ തല്ലുകയും യുവതിയോട് വീടിന്റെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വാതില്‍ തുറക്കാന്‍ കൂട്ടാക്കാത്ത യുവതിയെ ഭീഷിപ്പെടുത്തുകയും വീടാക്രമിക്കാന്‍ ശ്രമിക്കുയും ചെയ്തു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. വെള്ളിയാഴ്ച ഇദ്ദേഹം നാട്ടിലെത്തുന്നതിന്റെ തലേന്ന് രാത്രിയാണ് സദാചാരപ്പോലീസ് ചമഞ്ഞുള്ള യുവാക്കളുടെ പീഡനം. ഭര്‍ത്താവിനോട് കാര്യങ്ങളെല്ലാം തുറന്നുപറയുമെന്ന് ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെ തൊട്ടില്‍പ്പാലം പോലീസ് കേസെടുത്തു. മനഃപൂര്‍വമല്ലാത്ത നരഹത്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നാലുപേര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























