ഇന്ന് ബലിപെരുന്നാള്‍; പെരുന്നാളും പൊന്നോണവും അടുത്തടുത്ത ദിവസങ്ങളില്‍; എന്നാല്‍ മലയാളിയുടെ മനസ്സില്‍ പേമാരിയും പ്രളയവും നല്‍കിയ കഷ്ടത

പ്രവാചകന്‍ ഇബ്രാഹിമിന്റെ ത്യാഗസന്നദ്ധതയും നിശ്ചയദാര്‍ഢ്യവും ആത്മാവില്‍ ആവാഹിച്ച് ഇന്ന് ബലിപെരുന്നാള്‍. പെരുന്നാളും പൊന്നോണവും അടുത്തടുത്ത ദിവസങ്ങളിലാണ് ആഘോഷിക്കാനിരുന്നത് എന്നാല്‍ മലയാളിയുടെ മനസ്സില്‍ പേമാരിയും പ്രളയവും നല്‍കിയ കഷ്ടത്തെ ഒരുമയും സേവന സന്നദ്ധതയും കൊണ്ട് നേരിട്ട പശ്ചാത്തലത്തിലാണ് ഇന്നത്തെ ബലിപെരുന്നാള്‍.
കഠിനാനുഭവങ്ങളുടെ തീച്ചൂളയില്‍ അജയ്യനായിനിന്ന ഇബ്രാഹിം നബിയുടെ വിശ്വാസവും നിശ്ചയദാര്‍ഢ്യവും ഈ നാളുകളില്‍ വിശ്വാസിക്ക് കരുത്തു പകരും. മക്കയില്‍ പുണ്യ തീര്‍ഥാടനത്തിനെത്തിയ ജനസാഗരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകകൂടിയാണ് വിശ്വാസികള്‍ ഇന്ന്.
മഴകാരണം മിക്കയിടത്തും ഈദ്ഗാഹുകള്‍ നാമമാത്രമായിരിക്കും. പള്ളികളില്‍ ആയിരങ്ങള്‍ പ്രാര്‍ഥനാനിരതരാവും. പ്രളയബാധിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സഹായങ്ങള്‍ സമാഹരിക്കും.
https://www.facebook.com/Malayalivartha
























