വെള്ളം ഇറങ്ങിത്തുടങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണത്തിന് അടിയന്തര സാമ്പത്തീക സഹായവുമായി സര്‍ക്കാര്‍; കൂടാതെ സന്നദ്ധപ്രവര്‍ത്തകരുടെ സേവനവും

വീടുകള്‍ വൃത്തിയാക്കി, വാസയോഗ്യമാക്കി, അണുവിമുക്തമാക്കിയുള്ള പുനഃപ്രവേശനമാണ് ദൂരിതാശ്വാസത്തിനുള്ള അടുത്ത ഘട്ടം. എന്നാല്‍ പലരും വീട് വൃത്തിയാക്കുന്നത് എവിടെ തുടങ്ങും എന്ന ആശയക്കുഴപ്പത്തിലാണ്.
സഹായം
1. വീടുകളിലേക്കു മടങ്ങുന്നവരെ സഹായിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം.
2. അടിയന്തരധനസഹായമായി 10000 രൂപ.
3. വീടു വൃത്തിയാക്കാന്‍ സന്നദ്ധപ്രവര്‍ത്തകരുടെ സേവനം.
4. ഓരോ വാര്‍ഡിലും തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.
5. ശുചിത്വം ഉറപ്പാക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുമുണ്ടാകും.
6. ചെളി നീക്കം ചെയ്യാന്‍ ഫയര്‍ ഫോഴ്‌സിന്റെ സഹായം. വാര്‍ഡ് കൗണ്‍സിലര്‍ വഴി സഹായം തേടാം.
ചെളി നീക്കം ചെയ്യുമ്പോള്‍
1. കയ്യില്‍ ഗ്ലൗസ് , മുഖത്ത് മാസ്‌ക് എന്നിവ ധരിക്കുക.
2. വെള്ളത്തിനൊപ്പം ആണികള്‍, കൂര്‍ത്ത കല്ലുകള്‍,കുപ്പിച്ചില്ലുകള്‍ ,മാലിന്യം തുടങ്ങിയവ കണ്ടേക്കാം. ചെരിപ്പോ, ബൂട്ടോ ഉപയോഗിക്കാം.
3. മണ്‍വെട്ടി ഉപയോഗിച്ച് മണ്ണും ചെളിയും നീക്കാം.
4. കൂടുതല്‍ വെള്ളം കെട്ടിനിന്നാല്‍,പമ്പ് ഉപയോഗിച്ചു നീക്കേണ്ടി വരും.
5. വെള്ളവും ചെളിയും മാറ്റിക്കഴിഞ്ഞാല്‍ മുറികള്‍ വെള്ളം ഉപയോഗിച്ചു കഴുകാം.
6. പിന്നീട് നീണ്ട ബ്രഷ് ഉപയോഗിച്ചു പലതവണ സോപ്പുവെള്ളത്തില്‍ കഴുകുക.
https://www.facebook.com/Malayalivartha
























