കോട്ടയത്തെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ മന്ത്രി കണ്ണന്താനം ക്യാമ്പില്‍തന്നെ കിടന്നുറങ്ങി

കോട്ടയം പ്രളയദുരിതം നേരിട്ടവരെ കാണാനെത്തിയ കേന്ദ്ര മന്ത്രി കണ്ണന്താനം ദുരിതമനുഭവിക്കുന്നവര്‍ക്കായി തുറന്ന അഭയാര്‍ത്ഥി ക്യാമ്പില്‍തന്നെ കിടന്നുറങ്ങി.
ചങ്ങനാശേരി എസ്.ബി ഹൈസ്‌കൂളിലെ ക്യാമ്പിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം കിടന്നുറങ്ങുന്നത്. കിടന്നുറങ്ങുന്നതിന്റെ ചിത്രം മന്ത്രി തന്നെയാണ് ഫെയ്‌സ്ബുക്കിലുടെ പങ്കുവച്ചത്. 'ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങുവാന്‍ തീരുമാനിച്ചു'. എന്ന തലക്കെട്ടോടു കൂടെയാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























