കേരളത്തില്‍ പ്രളയദുരന്തത്തിന് പിന്നില്‍ രാഷ്ട്രീയക്കാരുടെ ഉത്തരവാദിത്തമില്ലായ്മ; എളുപ്പത്തില്‍ പണം നേടാനായി അത്യാഗ്രഹികളും പരിസ്ഥിതി ബോധവുമില്ലാത്ത രാഷ്ട്രീയക്കാരാണ് കേരളത്തെ കൊലക്ക് കൊടുത്തതെന്നും വിദഗ്ദധ റിപ്പോര്‍ട്ട്

കേരളത്തില്‍ പ്രളയദുരന്തത്തിന് പിന്നില്‍ രാഷ്ട്രീയക്കാരുടെ ഉത്തരവാദിത്തമില്ലായ്മയാണെന്നാണ് പരിസ്ഥിതി വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയിലെ വിവിധ പരിസ്ഥിതി പ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. എളുപ്പത്തില്‍ പണം നേടാനായി അത്യാഗ്രഹികളും പരിസ്ഥിതി ബോധവുമില്ലാത്ത രാഷ്ട്രീയക്കാരാണ് കേരളത്തെ കൊലക്ക് കൊടുത്തതെന്നും വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളപ്പൊക്കത്തില്‍ 410 പേരുടെ ജീവനാണ് കേരളത്തിന് നഷ്ടമായത്. സംസ്ഥാനത്തെ 44 നദികളും മറ്റ് ജലസ്രോതസുകളുമെല്ലാം നിറഞ്ഞുകവിഞ്ഞു. നിരവധി അത്യപൂര്‍വ്വ സസ്യങ്ങളും മൃഗങ്ങളുമെല്ലാം ചത്തൊടുങ്ങി. നിറഞ്ഞുകവിഞ്ഞ ഡാമുകള്‍ തുറന്നതോടെ ദുരന്തം വീണ്ടും മൂര്‍ച്ചിച്ചു.
ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ സമിതി വിദഗ്ധന്‍ മുരളി തുമ്മാരുകുടിയും പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലും കേരളം നേരിടാന്‍ പോകുന്ന പരിസ്ഥിതി ദുരന്തത്തെ പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു ചര്‍ച്ച നടത്താന്‍ പോലും നേരത്തേയുണ്ടായിരുന്ന സര്‍ക്കാറുകള്‍ തയ്യാറായില്ല. ദേശീയ, സംസ്ഥാന സര്‍ക്കാറുകളും കേരളത്തിന്റെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഗണിക്കാതെയാണ് വൈദ്യുതി നിലയങ്ങളും നിരവധി കമ്പനികള്‍ക്ക് ഖനനാനുമതിയും നല്‍കിയത്.
ഇതിന് പുറമെ, പരിസ്ഥിതി ലോല പ്രദേശങ്ങളിലടക്കം വന്‍കിട ഹോട്ടലുകളും മറ്റ് കെട്ടിടങ്ങളും അനുവദിച്ചു. കേരളത്തില്‍ വരാനിരിക്കുന്ന ദുരന്തത്തെ പറ്റി 2013ല്‍ മുരളി തുമ്മാരുകുടി മുന്നറിയിപ്പ് നല്‍കിയിരുന്നു. 1924ലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ആവര്‍ത്തനം ഉണ്ടായേക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇത്തരം വെള്ളപ്പൊക്കങ്ങള്‍ അന്‍പതോ നൂറോ കൊല്ലത്തിനിടയില്‍ ആവര്‍ത്തിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പ്രളയത്തെ പറ്റിയുള്ള തന്റെ മുന്നറിയിപ്പ് പുലര്‍ന്നതിലും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതിലും സങ്കടമുണ്ടെന്നും മുരളി തുമ്മാരുകുടി എ.എഫ്.പിയോട് പറഞ്ഞു.
2011ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പുതിയ ഖനനാനുമതികള്‍ സംസ്ഥാനത്ത് നല്‍കരുതെന്ന് മാധവ് ഗാഡ്ഗില്‍ നിര്‍ദ്ദേശിച്ചിരുന്നു. മനുഷ്യനിര്‍മിത ചെയ്തികള്‍ വന്‍ ദുരന്തത്തിന് കാരണമാകുമെന്നായിരുന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ രാഷ്ട്രീയ നേതൃത്വവും കോര്‍പ്പറേറ്റ് ശക്തികളും തീരദേശത്തും പുഴക്കരകളിലും വന്‍തോതില്‍ നിര്‍മ്മാണങ്ങള്‍ നടത്തി.
മൂന്നാര്‍ മലനിരകളെയും കടലോരവും പുഴകളും തടാകങ്ങളുമെല്ലാം കാണിച്ചാണ് കേരളത്തിലേക്ക് വിദേശവിനോദ സഞ്ചാരികളെ കേരളം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ആകര്‍ഷിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. കഴിഞ്ഞവര്‍ഷം പത്തുലക്ഷത്തിലേറെ വിദേശവിനോദ സഞ്ചാരികളാണ് കേരളത്തിലെത്തിയത്. അതേസമയം തന്നെ തീരദേശ പരിപാലന നിയമം അടക്കമുള്ളവ ഭീകരമായ രീതിയില്‍ ലംഘിക്കപ്പെട്ടു.
അതേസമയം, തങ്ങളൊന്നും ചെയ്തില്ലെന്ന വിമര്‍ശനം തെറ്റാണെന്ന് കേരള പരിസ്ഥിതി കാലാവസ്ഥ മാറ്റം വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ പറഞ്ഞു. ചതുപ്പുനിലങ്ങളുടെ പുനരുദ്ധാരണത്തിനുള്ള പദ്ധതി സംസ്ഥാനം തുടങ്ങിയിരുന്നു. പ്ലാസ്റ്റിക്കുകള്‍ നിരോധിക്കുകയും ചെയ്തുവെന്നുമായിരുന്നു അവരുടെ മറുപടി. ചെയ്യാന്‍ കഴിയുന്നതില്‍ ഏറ്റവും മികച്ചത് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























