അതിജീവിക്കാം ഒന്നായി...ഒടുവില്‍ സന്തോഷപ്പുഞ്ചിരി; ദുരിതാശ്വാസ ക്യാമ്പിലെത്തിയ യുവതിക്ക് സൗജന്യ സിസേറിയന്‍ നല്‍കി ലെക്‌ഷോര്‍ ആശുപത്രി

എങ്ങും അതിജീവനത്തിന്റെ വാര്‍ത്തകള്‍. മഹാ പ്രളയക്കെടുതിയിയില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടിയ യുവതിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സൗജന്യ സിസേറിയന്‍. ദുരിതക്കയത്തില്‍ നെഞ്ചിടിപ്പോടെ പ്രസവം മുന്നില്‍ കണ്ട് ക്യാമ്പില്‍ കഴിഞ്ഞ ചേരാനെല്ലൂര്‍ സ്വദേശി പ്രസീദയാണ് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ കഴിഞ്ഞ ദിവസം ലേക് ഷോര്‍ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
നെട്ടൂരിലെ ദുരിതാശ്വാസക്യാമ്പില്‍ ഭര്‍ത്താവ് സുനീഷിനൊപ്പമായിരുന്നു പ്രസീദയെത്തിയത്. വരാപ്പുഴയിലെ െ്രെഡവിങ് സ്‌കൂളിലാണ് സുനീഷിന് ജോലി. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു പ്രസീദയുടെ അച്ഛന്‍ മരിച്ചത്. പിതാവിന്റെ വിയോഗം താങ്ങാനാവാതെ സഹോദരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രളയത്തിന് മുമ്പും ശേഷവും പ്രസീദയുടെ ജീവിതം സങ്കടത്തിലായിരുന്നു. അച്ഛനും സഹോദരനും മരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പ്രളയവും ദുരിതത്തിന്റെ ആക്കം കൂട്ടിയത്. ഏറെ സമ്മര്‍ദ്ദങ്ങള്‍ നേരിട്ടാണ് പ്രസീദ ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിയത്. ഉറ്റവര്‍ നഷ്ടപ്പെട്ടതിന് പിന്നാലെ സ്വന്തമായുണ്ടായ വീട് പ്രളയവും കൊണ്ടുപോയതോടയാണ് ഗര്‍ഭിണിയായ പ്രസീദ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയത്.
https://www.facebook.com/Malayalivartha
























