അപകടം അമിതവേഗം കാരണം...വിദ്യാര്‍ത്ഥിനി ഓടിച്ച ആഡംബര കാറിടിച്ച് മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം; കാറിനടിയില്‍ കുടുങ്ങിയ സ്ത്രീയെ 300 മീറ്ററോളം വലിച്ചിഴച്ചു

വിദ്യാര്‍ത്ഥിനി ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. ഇടിച്ച കാറിനടിയില്‍ കുടുങ്ങിയ സ്ത്രീയേ 300 മീറ്ററോളം വലിച്ചിഴച്ചു. ഡല്‍ഹി കോണാട്ട് പ്ലേസില്‍ ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. 20കാരിയായ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥി ഓടിച്ച എസ്‌യുവിയാണ് അപകടത്തില്‍പെട്ടത്.
മുംബൈയിലെ നാഷണല്‍ ഫാഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥിനിയായ ശ്രേയ അഗര്‍വാള്‍ ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയാണ്. അപകടം നടക്കുമ്പോള്‍ രണ്ട് സുഹൃത്തുക്കളും ജീപ്പിലുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ശിവാജി സ്‌റ്റേഡിയം ബസ് ടെര്‍മിനലിനു സമീപം റെസ്‌റ്റോറന്റിനു മുന്നില്‍ നിന്ന സ്ത്രീയെ ആണ് ഇവര്‍ ഇടിച്ചുവീഴ്ത്തിയത്. ജീപ്പ് നിര്‍ത്താതെ പോയതോടെ നാട്ടുകാര്‍ പിന്നാലെ ഓടി. ഇതുകണ്ട പോലീസുകാരാണ് ജീപ്പ് തടഞ്ഞുനിര്‍ത്തിയത്. ജീപ്പിന്റെ പിന്നില്‍ ഇടതുവശത്തുള്ള ടയറില്‍ കുടുങ്ങിയ നിലയിലായിരുന്നു സ്ത്രീ. വാഹനം തെറ്റായ ദിശയില്‍ ഓടിച്ചുവന്നാണ് അപകടം വരുത്തിവച്ചതെന്നും നാട്ടുകാര്‍ പറയുന്നു.
ജീപ്പ് പോലീസ് തടഞ്ഞുനിര്‍ത്തിയാണ് സ്ത്രീയെ പുറത്തെടുത്തത്. ജീപ്പ് ഓടിച്ച പെണ്‍കുട്ടിയെ അറസ്റ്റു ചെയ്തു. ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നില്ലെന്നും പോലീസ് അറിയിച്ചു.
ബം സാഹിബ് ഗുരുദ്വാരയ്ക്ക് സമീപം രാത്രികാല താവളത്തില്‍ ഭര്‍ത്താവിനൊപ്പം കഴിഞ്ഞിരുന്ന സ്ത്രീയെ വാഹനം വലിച്ചുകൊണ്ടുപോയത്. ഫൂല്‍വതി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























