പ്രളയ കെടുതിയില്‍ വീടുകള്‍ നഷ്ടമായ ആയിരം പേര്‍ക്ക് വീട് വച്ച്കൊടുക്കാൻ രാഷ്ട്രീയ നേതൃത്വം; കോണ്‍ഗ്രസിന്റെ ഇനിയുള്ള പ്രവര്‍ത്തനം ദുരിതാശ്വാസത്തിന് വേണ്ടി... ആയിരം മണ്ഡലം കമ്മിറ്റികള്‍ അഞ്ചു ലക്ഷം രൂപ വീതം സ്വരൂപിക്കുമെന്നും കെപിസിസി പ്രസിഡന്റ്

പ്രളയ ജലം വഴിമാറുന്നതോടെ ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങും. ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇനിയുള്ള കടമ്പ. അതിനുള്ള പദ്ധതികളും തയ്യാറായി കഴിഞ്ഞു. അതെ സമയം പ്രളയ ബാധിതര്‍ക്ക് ആയിരം വീടുകള്‍ വെച്ചുകൊടുക്കാന്‍ രാഷ്ട്രീയ നേതൃത്വം.
പ്രളയ കെടുതിയില്‍ വീടുകള്‍ നഷ്ടമായ ആയിരം പേര്‍ക്ക് അഞ്ചുലക്ഷം രൂപവീതം ചെലവില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി. ഇതിനായി ആയിരം മണ്ഡലം കമ്മിറ്റികള്‍ അഞ്ച്ലക്ഷം രൂപ വീതം സ്വരൂപിക്കുമെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ ഇനിയുള്ള പ്രവര്‍ത്തനം ദുരിതാശ്വാസത്തിന് വേണ്ടിയാണ്. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതിനായി രംഗത്തിറങ്ങണമെന്നും ഹസന്‍ പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിലെ മണ്ഡലം കമ്മിറ്റികളെ ധനസമാഹരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വീടുകള്‍ക്കുള്ള ഗുണഭോക്താക്കളെ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ കണ്ടെത്തുമെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























