ഒരു രാത്രി ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങി കണ്ണന്താനം; അടപടലം ട്രോളുമായി സോഷ്യൽ മീഡിയ

ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂൾ ക്യാമ്പിൽ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കണ്ണന്താനത്തിന്റെ ഫോട്ടോകൾക്ക് അടപടലം ട്രോളുകൾ. ഒരു രാത്രി ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്. ക്യാംപില്‍ കിടന്നുറങ്ങുന്ന ചിത്രങ്ങളും പേജില്‍ പങ്ക് വെച്ചിട്ടുണ്ട്.
എന്നാല്‍, പോസ്റ്റിട്ട് നിമിഷ നേരം കൊണ്ട് സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇതുവരെ 9,500നടുത്ത് കമന്‍റുകളില്‍ 90ശതമാനവു കണ്ണന്താനത്തെ പരിഹാസംകൊണ്ട് മൂടിയിരിക്കുകയാണ്. സാര്‍ ഉറങ്ങുമ്ബോള്‍ അറിയാതെ ഫോട്ടോ എടുത്തതാണോ എന്നും, സോമനാഗുലിസം ആണോ എന്നും വ്യക്തികള്‍ പരിഹസിക്കുന്നു. ഇത്തരം ഷോ ഓഫുകള്‍ നടത്തേണ്ട സമയമല്ലെന്നും കമന്‍റുകളില്‍ വിമര്‍ശനമുണ്ട്.
നേരത്തെ കേരളത്തിന് ഇനി ആവശ്യം ഭക്ഷണമല്ലെന്നും, ഇലക്‌ട്രീഷ്യന്‍മാരേയും പ്ലംബര്‍മാരേയും ആണ് ആവശ്യം എന്ന് പറഞ്ഞ് കണ്ണന്താനം വിവാദത്തിലായിരുന്നു. കേന്ദ്രം ആവശ്യത്തിന് സഹായം നല്‍കി എന്നുള്ള കണ്ണന്താനത്തിന്‍റെ വാക്കുകളും പരിഹാസങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.
https://www.facebook.com/Malayalivartha
























