പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍സിസിയില്‍ മുന്‍കൂര്‍ തീയതി നിശ്ചയിക്കാതെ ഡോക്ടറെ കാണാം

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍.സി.സിയില്‍ പ്രത്യേക സംവിധാനം. പ്രളയക്കെടുതി അനുഭവിക്കുന്ന രോഗികള്‍ക്ക് മുന്‍കൂര്‍ തീയതി നിശ്ചയിക്കാതെ തുടര്‍പരിശോധനക്ക് ഡോക്ടറെ കാണാം. രജിസ്‌ട്രേഷന്‍ കാര്‍ഡ്, ചികിത്സാരേഖ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് നല്‍കും.
രോഗികള്‍ക്ക് കൊടുത്ത കീമോതെറപ്പി മരുന്ന് നഷ്ടപ്പെട്ടാല്‍ വീണ്ടും നല്‍കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha
























