പ്രളയത്തൽ മുങ്ങിയ കേരള മക്കൾക്ക് സാന്ത്വനമായി തമിഴ്‌നാട് സര്‍ക്കാർ... വീട്ടാവശ്യങ്ങളുടെ 1000 കിറ്റുകള്‍കേരളത്തിലെത്തിച്ചു

പ്രളയത്തൽ മുങ്ങിയ കേരള മക്കൾക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ സാന്ത്വനം വീട്ടാവശ്യങ്ങളുടെ 1000 കിറ്റുകള്‍. ക്യാമ്ബുകളില്‍ നിന്നും മടങ്ങിപോകുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമായ വീട്ടാവശ്യ സാധനങ്ങളുടെ 1000 കിറ്റുകളാണ് തമിഴ്‌നാട് കേരളത്തിലെത്തിച്ചത്.
അലുമിനിയം കലം, സ്റ്റീല്‍ തവി, പ്ലേറ്റ്, ഗ്ലാസ്, 5 കിലോ അരി, ഉരുളക്കിഴങ്ങ്, കറി പൗഡര്‍, പരിപ്പ്, പഞ്ചസാര, ഉഴുന്ന് പൊടി, എണ്ണ, ഉപ്പ്, മെഴുകുതിരി ,തീപ്പെട്ടി, പുതപ്പ് ഇത്രയും സാധനങ്ങളടങ്ങിയ ആയിരം കിറ്റാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് നല്കിയ സാധന സാമഗ്രികളുടെ കൂട്ടത്തില്‍ കട്ടപ്പനയിലെ ബേസ് ക്യാമ്ബിലെത്തിച്ചത്.
ലോറികളിലെത്തിച്ച അരി, പലവ്യഞ്ജന, പച്ചക്കറി, വസ്ത്രങ്ങള്‍, ഇതര അവശ്യസാധനങ്ങള്‍ക്ക് പുറമെയാണിത്. ക്യാമ്ബുകളില്‍ നിന്നും ആദ്യമായി വീടുകളിലേക്ക് തിരിച്ചു പോകുന്നവര്‍ക്ക് വളരെ പ്രയോജനപ്രദമായ കിറ്റുകളാണിവ. പ്രളയ ജലം വഴിമാറുന്നതോടെ ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങും. ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇനിയുള്ള കടമ്പ. അതിനുള്ള പദ്ധതികളും തയ്യാറായി കഴിഞ്ഞു.
https://www.facebook.com/Malayalivartha
























