ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയ കെപിസിസി അംഗം അറസ്റ്റില്‍

ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പുനടത്തിയെന്ന പരാതിയില്‍ മലപ്പുറം അരീക്കോട് തച്ചണ്ണ സ്വദേശി മൂത്തേടത്ത് പാറയ്ക്കല്‍ മുഹമ്മദിനെ ടൗണ്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
കെ.പി.സി.സി. അംഗവും മലപ്പുറം ഡി.സി.സി. സെക്രട്ടറിയുമായിരുന്ന മുഹമ്മദ് ബിവറേജസ് കോര്‍പറേഷനില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പെന്നു പരാതിയില്‍ പറയുന്നു. 2005ല്‍ കൂര്‍ക്കഞ്ചേരി സ്വദേശി പുളിപറമ്പ് ജിലേഷ് എന്നയാളില്‍നിന്ന് ഒരുലക്ഷം രൂപ വാങ്ങി തട്ടിപ്പുനടത്തി. കേസില്‍ ജാമ്യമെടുത്തശേഷം മുങ്ങി. പിന്നീട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.ഇയാളുടെ നീക്കത്തെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. മുമ്പു മഞ്ചേരി വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥനെ മര്‍ദിച്ച കേസിലും ഈകേസില്‍ സാക്ഷി പറഞ്ഞ മുജീബ് റഹ്മാന്‍ തച്ചണ്ണ എന്നയാളെ മര്‍ദിച്ച കേസിലും മുഹമ്മദ് പ്രതിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























