പ്രളയത്തിന് ശേഷവും ചെറുതോണി വിമലഗിരിയില്‍ നാലു കുടുംബങ്ങളുടെ പത്തേക്കറോളം ഭൂമി നിരങ്ങി നീങ്ങുന്നു... വീടിന്റെ പലഭാഗങ്ങളും വിണ്ടുകീറി; വലിയ മരങ്ങളും വീടും ഉള്‍പ്പെടെ സ്ഥലം ഇരുപതടിയോളം താഴേയിറങ്ങി; ഏതുസമയത്തും അപകടം ഉണ്ടാകുമെന്ന ഭീതിയോടെ പ്രദേശവാസികൾ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് സ്ഥലം നിരങ്ങിയിറങ്ങാന്‍ തുടങ്ങിയത്. സ്ഥലം ഇരുപതടിയോളം നിരങ്ങി താഴേയിറങ്ങി. വിമലഗിരിയിലാണ് നാലു കുടുംബങ്ങളുടെ പത്തേക്കറോളം സ്ഥലം നിരങ്ങി നീങ്ങുന്നു. സ്ഥലം നീങ്ങുന്നത് കാണുന്നതിന് നിരവധിപേര്‍ എത്തുന്നുണ്ട്.
വലിയ മരങ്ങളും വീടും ഉള്‍പ്പെടെയാണ് സ്ഥലം നിരങ്ങിയിറങ്ങുന്നത്. ഇവിടെയുണ്ടായിരുന്ന വീടുള്‍പ്പെടെയാണ് നിരങ്ങിയിറങ്ങുന്നത്. വീടിന്റെ പലഭാഗങ്ങളും വിണ്ടുകീറി അപകടാവസ്ഥയിലാണ്. ഫില്ലറും ബീമും ഉപയോഗിച്ച് നിര്‍മിച്ചതിനാലാണ് തകര്‍ന്നു വീഴാതിരിന്നതെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.
സോയില്‍ പൈപ്പിങ് പ്രതിഭാസം മൂലമാണ് സ്ഥലം നീങ്ങുന്നതെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്ഥലത്തിനടിയിലൂടെ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാലാണ് സമീപ പ്രദേശങ്ങളില്‍ ചെളി കലര്‍ന്ന വെള്ളം പുറത്തേയ്ക്ക് തള്ളുന്നതെന്നും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപത്തുള്ള ഈന്തോട്ടത്തില്‍ കുട്ടിയച്ചന്‍, മൂന്നുമാക്കല്‍ ജെയിംസ്, പ്ലാത്തോട്ടത്തില്‍ ജോസ് എന്നിവരുടെ ഉള്‍പ്പെടെ പത്തേക്കര്‍ സ്ഥലമാണ് നിരങ്ങി മാറുന്നത്. ഏതുസമയത്തും അപകടംഉണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. വീട് അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പോള്‍ വര്‍ഗീസ് താമസം മാറ്റി.
https://www.facebook.com/Malayalivartha
























