പ്രളയക്കെടുതിയില്‍ ചെളി നീക്കം ചെയ്യാന്‍ സോഡിയം പോളി അക്രിലേറ്റ് ഉപയോഗിക്കരുത്....

സംസ്ഥാനത്ത് പ്രളയ ക്കെടുതിയെ തുടര്‍ന്ന് ചെളി നീക്കം ചെയ്യാന്‍ സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തു ഉപയോഗിക്കാമെന്ന പ്രചരണം നടക്കുന്നതിനിടെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. സോഡിയം പോളി അക്രിലേറ്റ് ശുചീകരണത്തിനായി ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
കണ്ണുകള്‍ക്കും ത്വക്കിനും ഇത് അലര്‍ജി ഉണ്ടാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ രാസവസ്തു അബദ്ധവശാല്‍ ശരീരത്തിനകത്ത് ചെന്നാല്‍ മാരകമാവുന്നതാണ്. സോഡിയം പോളി അക്രിലേറ്റ് വേഗത്തില്‍ ദ്രവിക്കാത്ത മാലിന്യമായതിനാല്‍ അതിന്റെ ഉപയോഗം മണ്ണിനേയും പരിസ്ഥിതിയേയും പ്രതികൂലമായി ബാധിച്ചേക്കാം.
വളരെ ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യേണ്ടതും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുമായ ഈ രാസ വസ്തുവിന്റെ ഉപയോഗം അപകടകരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
https://www.facebook.com/Malayalivartha
























