'അതേ നിങ്ങള്‍ വീഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിച്ചേക്കല്ലേ, മൂപ്പര് അപ്പോ ബന്ധം ഒഴിയും.. എന്‍റെ സൗന്ദര്യം കണ്ടിട്ടേ... ദുരിതാശ്വാസ ക്യാമ്പിൽ ഒരു ലക്ഷം രൂപ നല്‍കിയ മുത്തശ്ശിയെ നെഞ്ചോട് ചേർത്ത് സോഷ്യൽ മീഡിയ

മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തുണയാകാൻ വയനാട്ടിലെ ശാന്തകുമാരി എന്ന മുത്തശ്ശി സഹായമായി നൽകിയത് തനിക്ക് ഉണ്ടായിരുന്ന സമ്പാദ്യമാണ്. ബാങ്കില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ പിന്‍വലിച്ച് ആ തുകയ്ക്ക് ദുരിതാശ്വാസ കാമ്ബിലേക്ക് വേണ്ട സാധനങ്ങളുമായായിരുന്നു അവര്‍ വയനാട് കളക്‌ട്രേറ്റിന് മുന്നില്‍ എത്തിയത്. കല്‍പ്പറ്റ എമിലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഈ മുത്തശ്ശി പ്രളയത്തിലും ചിരിക്കാൻ പഠിപ്പിക്കുകയാണ്.
കലക്ഷന്‍ പോയിന്‍റില്‍ എത്തിയ മുത്തശ്ശിയുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തുന്നവരെ നോക്കിയായിരുന്നു മുത്തശ്ശിയുടെ ഡയലോഗ് 'അതേ നിങ്ങള്‍ വീഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിച്ചേക്കല്ലേ, മൂപ്പര് അപ്പോ ബന്ധം ഒഴിയും.. എന്‍റെ സൗന്ദര്യം കണ്ടിട്ടേ.. എന്നായിരുന്നു മുത്തശ്ശി കാച്ചിയത്.
മുത്തശ്ശിയുടെ ഡയലോഗില്‍ ക്യാമ്പിലുള്ള ആളുകള്‍ ചിരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. മൂന്ന് വര്‍ഷം മുന്‍പാണ് ശാന്തകുമാരിയുടെ ഭര്‍ത്താവ് മരിച്ചത്. അതിന് ശേഷം അവര്‍ വാടക വീട്ടില്‍ കഴിയുകയാണ്. ഇടയ്ക്ക് കുളിമുറിയില്‍ വീണ് കൈക്ക് പരിക്കേറ്റിട്ടുണ്ട്. ആ പരിക്കേറ്റ് കെട്ടിയ കൈയ്യും വെച്ചാണ് അവര്‍ കാമ്ബിലെത്തിയത്.
എന്നാല്‍ ദുരന്തപ്പെട്ടവരെ ഓര്‍ക്കുമ്ബോള്‍ തന്‍റെ വേദനയൊന്നും ഒന്നുമല്ലെന്നാണ് അവര്‍ പറയുന്നത്. എന്തായാലും ഈ ഊര്‍ജ്ജം പകരുന്ന വാക്കുകളും ആ മുഖത്തെ ചിരിയുമെല്ലാം സോഷ്യൽ മീഡിയയിൽ വന്‍ ഹിറ്റാണ്.
https://www.facebook.com/Malayalivartha
























