സരിതയുടെ നായകനാര്?

സരിത എന്ന് പറയുമ്പോള്‍ സരിത എസ്.നായരല്ല, പഴയകാല നടി സരിത. മുകേഷിന്റെ ആദ്യ ഭാര്യ. അവരുടെ നായകനായി ശശി കലിംഗ. സരിതയ്ക്ക് ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് ചിത്രത്തിലേത്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് . അമ്പാടി ഹനീഫ് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബര്‍ 12ന് തൃത്താലയില്‍ അരംഭിയ്ക്കും. രഞ്ജിത്ത് ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലെ മുന്‍നിര സഹനടന്മാരുടെ കൂട്ടത്തിലേക്ക് ഉയര്‍ന്ന നടനാണ് കലിംഗ ശശി.
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, ഇന്ത്യന്‍ റുപീ എന്നീ രഞ്ജിത്ത് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനാണ് ശശി കലിംഗ. ഹരിദാസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് ശശി കലിംഗയുടെ നായികയായി സരിത തിരിച്ചെത്തുന്നത്. അമ്മക്കിളിക്കൂട്\' എന്ന പൃഥ്വിരാജ് ചിത്രത്തിലാണ് സരിത ഏറ്റവുമൊടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. \'മറുചിത്ര\' എന്ന തെലുങ്ക് സിനിമയിലൂടെ സിനിമയില്‍ അരങ്ങേറിയ സരിത എണ്‍പതുകളില്‍ തെന്നിന്ത്യയിലെ മുന്‍നിര നായികയായിരുന്നു.
തുടര്‍ന്ന് നടന്‍ മുകേഷുമായുള്ള വിവാഹത്തെ തുടര്‍ന്ന് സരിത അഭിനയ രംഗത്ത് നിന്ന് പിന്‍വാങ്ങുകയായിരുന്നു. അടുത്തിടെയാണ് സരിതയും മുകേഷുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയത്. മലയാളത്തില്‍ തുടര്‍ന്നും അഭിനയിക്കാനാണ് സരിതയുടെ തീരുമാനം. മമ്മൂട്ടി, മോഹന്‍ലാല്‍ അങ്ങനെ പ്രമുഖരുടെയെല്ലാം നായികയായിരുന്നു സരിത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























