പ്രളയ ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പോര രാജ്യാന്തര ഏജന്‍സികളെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണം വേണമെന്ന് ശശി തരൂര്‍; വിദേശ സഹായം സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അഭിമാന പ്രശ്‌നമാക്കേണ്ടതില്ല; കേരളത്തിന് അര്‍ഹമായത് കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് പ്രതീക്ഷയില്ല

കേന്ദ്ര സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍. യുഎന്‍ കേരളത്തിന് ധനസഹായം നല്‍കാന്‍ തയ്യാറെന്ന് ശശി തരൂര്‍. ഇന്ത്യ സ്വീകരിക്കുമെങ്കില്‍ യുഎന്‍ സഹായം പ്രഖ്യാപിക്കും. പ്രളയ കാരണം പഠിക്കാന്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
പ്രളയ ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പോര രാജ്യാന്തര ഏജന്‍സികളെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണം വേണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. വിദേശസഹായം സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അഭിമാന പ്രശ്‌നമാക്കേണ്ടതില്ല. കേരളത്തിന് അര്‍ഹമായത് കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് മുന്‍ അനുഭവങ്ങള്‍വെച്ച് പ്രതീക്ഷയില്ലെന്നും ശശി തരൂര്‍ പറഞ്ഞു. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ രാജ്യാന്തരസമ്മേളനം വിളിക്കണമെന്നും തരൂര്‍ പറഞ്ഞു.
ഐക്യരാഷ്ട്രസഭയും മറ്റ് രാജ്യാന്തര ഏജന്‍സികളും കേരളത്തെ സഹായിക്കാമെന്ന് നേരിട്ട് ഉറപ്പുനല്‍കിയിട്ടുണ്ട്. പുനര്‍നിര്‍മ്മാണത്തിന് സഹായം ലഭ്യമാക്കാന്‍ രാജ്യാന്തരസമ്മേളനം വിളിച്ചുചേര്‍ക്കണം.
ജനീവ സന്ദര്‍ശനം പൊതുപണം ഉപയോഗിച്ചായിരുന്നില്ല.യുഎഇ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്‌നം കാണേണ്ടതില്ല. അണക്കെട്ട് തുറന്നിട്ടതടക്കം വീഴ്ച്ചകള്‍ പരിശോധിക്കാന്‍ രാജ്യാന്തര ഏജന്‍സികളെ ഉള്‍പ്പെടുത്തി അന്വേഷണം വേണമെന്നും തരൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























