മുന്‍ എംപിയും കോണ്ഗ്രസ് നേതാവുമായ എചാള്‍സ് അന്തരിച്ചു

മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ ചാള്‍സ് അന്ദരിച്ചു. 84 വയസായിരുന്നു. വാര്‍ദ്ധക്യസഹജ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 9.30നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ 11.30ന് തിരുവനന്തപുരം കണ്ണമ്മൂല സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍.
മുന്‍ മുഖ്യമന്ത്രി കെ കരുണാകരനാണ് ചാള്‍സിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്.1984 മുതല്‍ 1996 വരെ തിരുവനന്തപുരത്തിന്റെ എംപിയായിരുന്നു. 1991ല്‍ കോണ്‍ഗ്രസ് നിര്‍വാഹക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
ചാള്‍സ് പിഎസ്‌സി ബോര്‍ഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിന്റെ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം. സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha
























