സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് കോഴിക്കോട്ടും വയനാട്ടിലും മാവോയിസ്റ്റ് ലഘുലേഖകള്‍

സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് കോഴിക്കോട്ടും വയനാട്ടിലും മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടത്തി.കോഴിക്കോട്ട് വഴിയരികില്‍ വിതറിയ നിലയില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടത്.കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും സായുധവിപ്ലവത്തിനുള്ള ആഹ്വാനമാണ് ലഘുലേഖയില്‍ പറഞ്ഞിരിക്കുന്നത്.
കോഴിക്കോട് ചെറുവണ്ണൂര്‍ ചാനിയങ്കടവിലെ റോഡിലാണ് നോട്ടീസുകള്‍ കണ്ടത്. രണ്ട് രീതിയിലുള്ള നൂറുകണക്കിന് നോട്ടീസുകളാണ് കിലോമീറ്ററുകളോളം റോഡില്‍ വിതറിയ നിലയില്‍ പൊലീസിന് ലഭിച്ചത്. മലബാറില്‍ മാവോയിസ്റ്റ് സാന്നിധ്യം സജീവമാണെന്ന സൂചനകള്‍ക്കിടെയാണ് നോട്ടീസ് കണ്ടെത്തിയത്.
ആദിവാസി മേഖലകളില്‍ ഇത്തരം ലഘുലേഖകള്‍ സജീവമാണ്. കേരള, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി ഭൂമി തിരിച്ചുപിടിക്കാനും ആദിവാസി ക്ഷേമപദ്ധതികള്‍ അട്ടിമറിക്കുന്നവരെ നേരിടാനും പോരാട്ടം ആരംഭിക്കാനാണ് പോസ്റ്ററുകളില്‍ ആഹ്വാന ചെയ്തിരുന്നത്.
വയനാട് ആദിവാസി മേഖലയില്‍ ഇത്തരം ലഘുലേഘ കഴിഞ്ഞ ദിവസവും മാവോയിസ്റ്റുകള്‍ വിതരണം ചെയ്തിരുന്നു. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയിലാണ് കോഴിക്കോട് നഗരത്തില്‍ ലഘുലേഖ പ്രത്യക്ഷപ്പെട്ടത്. ആദിവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരേ സായുധ സമരത്തിലേര്‍പ്പെടണമെന്നാണ് ലഘുലേഖ വിശദീകരിക്കുന്നത്.
https://www.facebook.com/Malayalivartha
























