ശശി തരൂരിനെ അഭിന്ദിച്ച് നരേന്ദ്രമോദി ട്വിറ്ററില്‍, പക്വതയില്ലാത്ത പെരുമാറ്റമെന്ന് കെ മുരളീധരന്‍

സ്വച്ഛ് ഭാരത് പദ്ധതിയുമായി സഹകരിച്ച ശശിതരൂര്‍ എം.പിയെ അഭിനന്ദിച്ചും നന്ദിയറിയിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ സന്ദേശം. പദ്ധതിക്ക് വളരെയധികം പ്രോത്സാഹനം നല്‍കുന്നതാണ് തരൂരിന്റെ ശുചീകരണ യജ്ഞം എന്നാണ് മോദിയുടെ സന്ദേശം.
ശശി തരൂര്‍ ബിജെപി ക്യാമ്പിലേക്ക് അടുക്കുന്നതിന്റെ സൂചയയാണ് രാഷ്ടീയ വ്യത്തങ്ങള്‍ ഇതിനെ കാണുന്നത്. മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്ക് ശശി തരൂര്‍ പിന്തുണ പ്രഖ്യാപിച്ചതും മോദിയെ അഭിനന്ദിച്ച് സംസാരിച്ചതും കോണ്‍ഗ്രസ് ശശി തരൂരിനെതിരെ രംഗത്ത് വന്നിരുന്നു
ശശി തരൂരിന്റേത് പക്വതയില്ലാത്ത പെരുമാറ്റമാണെന്നു വിമര്‍ശിച്ച് കെ മുരളീധരന്‍ രംഗത്ത് എത്തി. ശുചീകരണമാണ് ലക്ഷ്യമെങ്കില്‍ തരൂര്‍ നേരത്തെ അതിന് രംഗത്ത് വരണമായിരുന്നുവെന്നാണ് മുരളിയുടെ ആക്ഷേപം. വിഴിഞ്ഞത്ത് പാര്‍ട്ടിയെ ധിക്കരിച്ച് ശുചീകരണം നടത്തിയത് അംഗീകരിക്കാനാകില്ലെന്നാണ് മുരളീധരന്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്ത കേരളം പദ്ധതിയിലും തരൂര്‍ പങ്കാളിയായിരുന്നില്ലെന്ന് മുരളി വിമര്‍ശിക്കുന്നു.
https://www.facebook.com/Malayalivartha
























