നാല് മാസം മുമ്പ് ധ്യാനം കൂടാനെത്തി കന്യാസ്ത്രീയുമായി പ്രണയത്തിലായി; പ്രാർത്ഥന ലേശം കൂടിയപ്പോൾ യുവാവുമായി ഒളിച്ചോട്ടവും!!

കോട്ടയം സ്വദേശിനിയായ മുപ്പത്തിമൂന്ന്കാരിയായ കന്യാസ്ത്രീ ധ്യാനം കൂടാനെത്തിയ ചങ്ങനാശ്ശേരി തെങ്ങണ സ്വദേശിയായ 40 കാരന്റെ ഒപ്പം ഒളിച്ചോടി. ശനിയാഴ്ച രാവിലെയാണ് ഇരുവരും സ്ഥലംവിട്ടത്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കീഴ്വായ്പൂര്‍ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തി.
നാലുമാസം മുമ്പ് ധ്യാനത്തിനെത്തിയ ഇയാളുമായി കന്യാസ്ത്രീ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തനിക്ക് കാമുകനൊപ്പം പോകാനാണ് താല്‍പ്പര്യമെന്നാണ് കന്യാസ്ത്രീ പൊലീസിനേയും കോടതിയേയും ധരിപ്പിച്ചത്. ഇതോടെ പ്രായപൂര്‍ത്തിയായ രണ്ട് പേരെ കുടുംബ ജീവിതത്തിലേക്ക് കടക്കാന്‍ നിയമ സംവിധാനങ്ങള്‍ അനുവദിക്കുകയായിരുന്നു.
ഇരുവരേയും കണ്ടെത്തും വരെ മഠവും വലിയ പ്രതിസന്ധിയിലായിരുന്നു. ഇതിനിടെ തന്നെ കന്യാസ്ത്രീയുമായി ബന്ധപ്പെട്ടവര്‍ പ്രണയത്തെ കുറിച്ചുള്ള സൂചന പൊലീസിന് നല്‍കുകയും ചെയ്തു. ഇതാണ് രണ്ട് പേരെയും കണ്ടെത്താന്‍ തുമ്പുണ്ടാക്കിയത്. കാമുകനെയും കാമുകിയെയും പിടികൂടിയപ്പോള്‍ തന്നെ പൊലീസിനോട് പ്രണയം തുറന്നു പറഞ്ഞു. വിവാഹിതരാകാനുള്ള താല്‍പ്പര്യം അംഗീകരിച്ചാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഇരുവരേയും കോടതിയില്‍ ഹാജരാക്കിയത്.
https://www.facebook.com/Malayalivartha


























