ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

ബംഗളൂരുവില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പറവൂര്‍ കവലയില്‍ നടത്തിയ പരിശോധനയിലാണ് മൂവാറ്റുപുഴ മാര്‍ക്കറ്റ് ഭാഗത്ത് മഠത്തില്‍ വീട്ടില്‍ ബിലാല്‍ (21) 69 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായത്. ജാക്കറ്റിനകത്ത് പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്.
റൂറല്‍ ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും ആലുവ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. യുവാക്കള്‍ക്കിടയിലായിരുന്നു ബിലാല്‍ വില്‍പ്പന നടത്തി വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.
നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി ജെ.ഉമേഷ് കുമാര്‍, ആലുവ ഡി.വൈ.എസ്.പി ടി.ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍ ജി.പി മനു രാജ്, സബ് ഇന്‍സ്‌പെക്ടര്‍ കെ.നന്ദകുമാര്‍ തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha
























