അവസാനം ആ വെടി പോലീസുകാരന് കൊണ്ടു... മുഖ്യമന്ത്രിയെ സരിതയുമായി ബന്ധപ്പെടുത്തി പോസ്റ്റിട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍

സരിതയുടെ വീഡിയോ വാട്‌സ് ആപ്പില്‍ വന്നതോടെ മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും നേതാക്കന്മാരേയും സരിതയുമായി ബന്ധപ്പെടുത്തി നിരവധി പോസ്റ്റുകള്‍ ഫേസ് ബുക്കിലും വാട്‌സ് ആപിലും വന്നിരുന്നു. അതില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തിയിട്ട പോസ്റ്റിന് വന്‍ പ്രചാരമാണ് കിട്ടിയത്.
ഇതിനിടെ സരിതയുടെ വീഡിയോ ഷെയര്‍ ചെയ്തവരെ കുടുക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഒരു കൂസലുമില്ലാതെ സരിതയുടെ വീഡിയോ കണ്ടു. അതോടെ ജനങ്ങള്‍ക്കെതിരെ കേസെടുക്കുന്നത് പ്രായോഗികമല്ലെന്ന് ബോധ്യമായി.
അതോടെയാണ് മുഖ്യമന്ത്രിയെ അപമാനിച്ച് പോസ്റ്റിട്ട ഉദ്യോഗസ്ഥരെ കുടുക്കാന്‍ പോലീസ് തയ്യാറായത്. ആ കുടുക്കില്‍ പെട്ടു പോകുകയായിരുന്നു വടകര എഎസ്പി ഓഫീസിലെ പോലീസുകാരന്‍.
കോണ്‍സ്‌റ്റബിള്‍ ശ്രീദാസിനെയാണ് സസ്‌പെന്റ് ചെയ്‌തത്. മുഖ്യമന്ത്രിയെയും സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാ എസ് നായരെയും ബന്ധപ്പെടുത്തിയുള്ള പോസ്‌റ്റ് വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് നടപടി. 40 അംഗങ്ങളുള്ള പോലീസ് വാട്‌സ് ആപ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന ദൃശ്യം പ്രചരിപ്പിച്ചത്. ഇടതുപക്ഷ നിലപാടുള്ള ഒരു വിഭാഗം പോലീസുകാര്‍ രൂപീകരിച്ചതാണ് ഈ ഗ്രൂപ്പ്.
ഇതോടെ മുഖ്യമന്ത്രിയേയും സരിതയേയും ബന്ധപ്പെടുത്തി പോസ്റ്റിട്ട സര്‍ക്കാര്‍ ജീവനക്കാര്‍ അങ്കലാപ്പിലാണ്. പക്ഷെ അവിടേയും ലക്ഷം ലക്ഷം പിന്നാലെയുണ്ട്...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























