സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതികളില്‍ വെള്ളവും ചളിയും പൊതിഞ്ഞ ഒരു ലക്ഷത്തില്‍പരം വീടുകള്‍ വൃത്തിയാക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതികളില്‍ വെള്ളവും ചളിയും പൊതിഞ്ഞ വീടുകള്‍ വൃത്തിയാക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍. അവര്‍ വൃത്തിയാക്കിയത് 1,13,658 വീടുകളാണ് . 2,06,143 കുടുംബശ്രീ വളന്റിയര്‍മാരാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. 3,140 നഗരങ്ങളും ഓഫിസുകളും റോഡുകളും വെടിപ്പാക്കി. ഇന്നലെ മാത്രം ശുചിയാക്കിയത് 13,685 വീടുകളാണ്. 35,151 വളന്റിയര്‍മാര്‍ ഇതിനായി കൂടുതലായെത്തി. എറണാകുളത്താണ് കൂടുതല്‍ വീടുകള്‍ ശുചീകരിച്ചത്. 88,342 വളന്റിയര്‍മാരുടെ ശ്രമഫലമായി 30,470 വീടുകള്‍ വാസയോഗ്യമാക്കി.
തൃശൂരില്‍ 14,879 പേര്‍ ചേര്‍ന്ന് 19,526 വീടുകളും കോട്ടയത്ത് 6,681 പേര്‍ 16,164 എണ്ണവും വൃത്തിയാക്കി. ദുരിതാശ്വാസ ക്യാമ്പുകള്‍ക്കും ബന്ധുവീടുകള്‍ക്കും പുറമെ 15,039 കുടുംബങ്ങള്‍ക്ക് കുടുംബശ്രീ അംഗങ്ങളുടെ വീടുകളില്‍ അഭയം നല്‍കി. മുഴുവന്‍ പ്രദേശങ്ങളും വെള്ളത്തിലായ ആലപ്പുഴയില്‍ 9,563 കുടുംബങ്ങളാണ് കുടുംബശ്രീയുടെ തണലില്‍ കഴിഞ്ഞത്. പ്രളയം ഏറെ ബാധിച്ച ചെങ്ങന്നൂരില്‍ സന്നദ്ധപ്രവര്‍ത്തനത്തിന് ഇറങ്ങിയത് 1,300 പേരാണ്. ക്ലീന്‍ വയനാട് കാമ്പയിന്റെ ഭാഗമായി നാളെ 25,000 കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും.
പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് ബ്ലോക്കില്‍ മാത്രം വീട് ശുചീകരിക്കാനെത്തിയത് 6,757 വനിതകളാണ്. ഒരുദിവസം 1,500 വീടുകള്‍ എന്ന നിലയിലാണ് പ്രവര്‍ത്തനം. റാന്നി, പന്തളം ഉള്‍പ്പെടെ എട്ട് ബ്ലോക്കുകളില്‍ 6,500ഓളം പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. തിരുവനന്തപുരത്ത് നിന്ന് 500 പേര്‍ കഴിഞ്ഞദിവസം ആലപ്പുഴയിലെത്തി. 66,000 വളന്റിയര്‍മാര്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതത് ജില്ല മിഷനും ജില്ല ഭരണകൂടവും സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
സുരക്ഷശുചീകരണ ഉപകരണങ്ങളും ഭക്ഷണവും മറ്റും അതത് ജില്ലകളിലാണ് ഏര്‍പ്പാടാക്കുന്നത്. ആരോഗ്യ വകുപ്പിന്റെയും ആശാവര്‍ക്കര്‍മാരുടെയും സഹായം ഉറപ്പാക്കിയിട്ടുണ്ട്. ഇരുപത്തഞ്ചോളം വനിതകള്‍ ചേര്‍ന്നാണ് ഓരോ വീടും ശുചീകരിക്കുന്നത്.
https://www.facebook.com/Malayalivartha























