പതിനായിരത്തോളം സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തും ; പ്രളയകെടുതിയിൽ അകപ്പെട്ട കേരളീയർക്ക് സഹായവുമായി കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ

പ്രളയകെടുതിയിൽ അകപ്പെട്ട കേരളീയർക്ക് സഹായവുമായി കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി പതിനായിരത്തോളം സ്വകാര്യ ബസുകൾ ഒരു ദിവസം കാരുണ്യയാത്ര നടത്തും. കാസർകോഡ്, കണ്ണൂർ എന്നീ രണ്ടു ജില്ലകളിൽ ആഗസ്റ്റ് 30 നും, ബാക്കിയുള്ള 12 ജില്ലകളിൽ സെപ്തംബര്‍ മൂന്നിനും പ്രൈവറ്റ് ബസ് കാരുണ്യയാത്ര നടത്തും.
തൃശൂരിൽ ചേർന്ന ഫെഡറേഷന്റെ സ്റ്റേറ്റ് കൗൺസിൽ യോഗമാണ്ഇക്കാര്യം അറിയിച്ചത്. 14 ജില്ലകളിൽ നിന്നും സ്വരൂപിക്കുന്ന തുക തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷന്റെ സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസ്ഥാനഭാരവാഹികൾ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറും.
സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടവർക്ക് സഹായം ചെയ്യേണ്ടത് തങ്ങളുടെ കടമയാണന്ന് ബസുടമകൾ പറഞ്ഞു.
വിദ്യാർത്ഥികൾ അന്നേ ദിവസം കൺസഷൻ ഒഴിവാക്കിയും സ്വന്തം വാഹനങ്ങളിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി കാരുണ്യ യാത്ര നടത്തുന്ന ബസുകളിൽ യാത്ര ചെയ്തും പരമാവധി തുക സ്വരൂപിക്കുന്നതിന് സഹകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 714.16 കോടി രൂപ. ചെക്കായും പണമായും ലഭിച്ചത് 538 കോടി രൂപയാണ്. ഇലക്ട്രോണിക് പണമിടപാടുകളിലൂടെ 131.61 കോടി രൂപയും യുപിഐ ഉൾപ്പെടെയുള്ള പണമിടപാടു രീതികൾ വഴി ലഭിച്ചത് 44.31 കോടി രൂപയുമാണ്.
https://www.facebook.com/Malayalivartha























