പത്തും പതിനഞ്ചും വര്‍ഷം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടവർ ; വീടുകള്‍ നഷ്ടമായവർ ; ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് ഉയര്‍ത്തണമെങ്കില്‍ സഹായം കൂടിയേ തീരൂ ; മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നിവിന്‍ പോളി 25 ലക്ഷം നല്‍കി

സര്‍ക്കാറിന്‍റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും പുതുകേരളത്തിനായി ഒരുമയോടെ പ്രവര്‍ത്തിക്കണമെന്നും സിനിമാതാരം നിവിന്‍ പോളി. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നിവിന്‍ പോളി 25 ലക്ഷം നല്‍കി .
നമ്മുടെ സര്‍ക്കാറിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതായിരുന്നു. പ്രളയസമയം മുതല്‍ രാപ്പകല്‍ രക്ഷാപ്രവര്‍ത്തനത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരു മുണ്ട്. അവരുടെ സേവനങ്ങള്‍ വളരെ വിലപ്പെട്ടതാണെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവനകള്‍ നല്‍കണമെന്നും നിവിന്‍ പറഞ്ഞു.
നമ്മള്‍ വലിയ ദുരിതം നേരിട്ടിരിക്കുന്ന സമയമാണ്. പ്രളയം ബാധിച്ചവരെ പലരും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. പരസ്പര സഹകരണത്തോടെയും ഒത്തൊരുമയോടെയുമാണ് കാര്യങ്ങള്‍ നടന്നിട്ടുള്ളത്. ഇത് കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള കാലമാണ്. അതിനായി ഒത്തൊരുമയോടുകൂടി നമുക്ക് പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ വളരെ നന്നായി കാര്യങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പറ്റുന്ന എല്ലാവരും സംഭാവന നല്‍കണം. അത്രയും വലിയ നാശനഷ്ടമാണ് നമുക്ക് സംഭവിച്ചിട്ടുള്ളത്. നേരിട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയാലാണ് അത് മനസിലാവുക. ആലുവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കണ്ടതില്‍ നിന്ന് അതാണ് മനസിലായത്. പത്തും പതിനഞ്ചും വര്‍ഷം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടവരുണ്ട്. വീടുകള്‍ നഷ്ടമായവരുണ്ട്. അവരെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തണമെങ്കില്‍ അത്രയും വലിയ സഹായം കൂടിയേ തീരൂ എന്ന് നിവിൻ പോളി പറഞ്ഞു.
https://www.facebook.com/Malayalivartha























