വിവാഹത്തിനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി... ഫോണും കൊണ്ടുപോയില്ല; കുറ്റിക്കോല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വീടിനു സമീപത്തെ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

ബേഡഡുക്ക പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പായം ഹൗസില്‍ ഗോപാലന്‍ നായരുടെ മകന്‍ സുകുമാരനെ (48)യാണ് വീടിനു സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ ഒരു വിവാഹത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. രാത്രിയായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ റിംഗ് ചെയ്യുന്നതല്ലാതെ ഫോണ്‍ എടുത്തിരുന്നില്ല.
ഇതേ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് വീടിനു സമീപത്തെ പറമ്ബിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക വിഷമമാണ് മരണകാരണമെന്ന് ബന്ധു ബേഡകം പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ബേഡകം എസ് ഐ കെ ദാമോദരന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha























